നീലേശ്വരം: കാഞ്ഞങ്ങാട് നഗരസഭയിലെ തീരദേശ പ്രദേശമായ അനന്തംപള്ളയിൽ കർഷകർ തീരാ ദുരിതത്തിൽ. നൂറോളം ഏക്കറിലധികം വയലുകൾ ചട്ടനെല്ലും കളകളും മൊത്തങ്ങയുമായി കൃഷിയിറക്കാൻ പറ്റാത്ത അവസ്ഥയാണ്. കൃഷിയെ മാത്രം ആശ്രയിച്ചുകഴിയുന്ന അനന്തംപള്ളയിലെ 250ഓളം കർഷക കുടുംബങ്ങൾ ഇതുമൂലം കടുത്ത നിരാശയിലാണ്. പാടം വൃത്തിയാക്കി രണ്ടാം വിളവിന് വിത്ത് ഇറക്കിയപ്പോൾ കാലാവസ്ഥ മാറിവന്ന മഴയിൽ വെള്ളം കയറി മുഴുവനും നശിച്ചു. കൃഷിഭവൻ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്ന് കർഷകർ പറയുന്നു.
കൃഷിക്കായി വയലുകൾ ഒരുക്കണമെങ്കിൽ പതിനായിരക്കണക്കിന് രൂപയാണ് വേണ്ടിവരുന്നത്. ഭക്ഷ്യ സുരക്ഷക്ക് മുന്തിയ പരിഗണന നൽകി സർക്കാർ കൃഷിയെ പ്രോത്സാഹിപ്പിക്കുമ്പോഴാണ് കനത്ത മഴയിൽ രണ്ടാം വിള നെൽകൃഷിയും നശിച്ച് മറ്റു മാർഗങ്ങൾ കാണാതെ സങ്കടപ്പെടുന്നത്. മഴയിൽ നശിച്ച നെൽപ്പാടങ്ങളിൽ കൃഷിയിറക്കാൻ കൃഷിവകുപ്പിെന്റ അടിയന്തര സഹായം വേണമെന്നാണ് ഇവരുടെ ആവശ്യം.
നെൽകൃഷിയെ നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ പാടങ്ങൾ തരിശിടുന്നത് ഒഴിവാക്കാനാവുമെന്നതിനാൽ ഇതിെന്റ സാധ്യതകളും ഉപയോഗപ്പെടുത്തണമെന്ന് പൊതുപ്രവർത്തകൻ മണി അനന്തംപള്ള അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.