കാസർകോട്: കാസർകോട് സ്വദേശി സായി കൃഷ്ണ അഭിനയിച്ച 'നൻ ഹെസറു കിഷോറ വൾ പാസ് എൻറു' എന്ന കുട്ടികൾക്കുവേണ്ടി നിർമിച്ച കന്നട സിനിമ 19ന് റിലീസ് ചെയ്യും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ സിനിമ നിർമിച്ചത് പാർട്ടി ഫിലിംസിെന്റ ബാനറിൽ എം.ഡി. പാർഥസാരഥിയാണ്. മുത്തച്ഛനും പേരക്കുട്ടിയും തമ്മിലുള്ള ആത്മബന്ധം, സാമൂഹിക വിരുദ്ധ ശക്തികൾ, അവയവ മോഷണത്തിനുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയ തുടങ്ങിയ വിഷയങ്ങൾ സിനിമ പ്രതിപാദിക്കുന്നു.
മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്ന കുട്ടികളെ ബോധവത്കരിക്കുന്നതിനും അവരെ സമൂഹത്തിെന്റ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനും പ്രചോദനമാകുന്ന സന്ദേശമാണ് സിനിമയുടേത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുകയെന്നതും സിനിമയുടെ ലക്ഷ്യമാണ്. 2019-20ലെ ബംഗളൂരു ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ 'നൻ ഹെസറുവാൾ പാസ് എൻറു' പ്രദർശിപ്പിച്ചിരുന്നു. ദേശീയ പുരസ്കാര ജേതാവ് ദത്തണ്ണ, മാസ്റ്റർ രോഹിത്, മഹേന്ദ്ര, മഞ്ജു കൊപ്പള, അമിത്, ശശി ഗൗഡ, സായി കൃഷ്ണ, ബേബി മിതാലി , ശിവാജി റാവു ജാദവ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.