ഉദുമ: ഇരുവൃക്കയും പ്രവർത്തനരഹിതമായ അരമങ്ങാനം കാപ്പുംകയത്തെ പി.കെ. ചന്ദ്രൻ (40) മൂന്ന് വർഷത്തിലേറെയായി ചികിത്സയിലാണ്.പരേതനായ പി. നാരായണൻ നായരുടെയും പാർവതി അമ്മയുടെയും മകനാണ്. ആഴ്ചയിൽ മൂന്നു വീതം ഡയാലിസിസ് ചെയ്തുവരുന്നു. ജീവൻ നിലനിർത്താൻ വൃക്ക മാറ്റിവെക്കാനാണ് ഡോക്ടർമാരുടെ നിർദേശം.
30 ലക്ഷം രൂപ അതിനായി വേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു. ഉള്ളതെല്ലാം പെറുക്കിക്കൂട്ടി 10 ലക്ഷത്തിലധികം രൂപ ഇതിനകം തന്നെ ചെലവഴിച്ച നിർധന കുടുംബത്തിന് തുടർ ചികിത്സക്കായുള്ള പണം സ്വരൂപിക്കാൻ സാധ്യമല്ലെന്ന് അറിയുന്ന നാട്ടുകാർ ചന്ദ്രന്റെ ജീവൻ രക്ഷിക്കാൻ ചന്ദ്രൻ ചികിത്സാസഹായ സമിതി രൂപവത്കരിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ടി. നിർമല, സ്ഥിരം സമിതി അധ്യക്ഷൻ ബി.ബി. അഷറഫ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി. കുമാരൻ നായർ (ചെയർ.), കെ. കൃഷ്ണൻ (കൺ.), കെ. രാധാകൃഷ്ണൻ (ട്രഷ.). നാരായണൻ അരമങ്ങാനം (ഗൾഫ് കോഓഡിനേറ്റർ). ഉദുമ എം.എൽ എ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, ഉദുമ, ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻറുമാർ രക്ഷാധികാരികളാണ്.ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദുമ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9496138014. അക്കൗണ്ട് നമ്പർ: 369401000003904. IFSC: IOBA 0003694. ഗൂഗിൾ പേ: 8590474800.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.