കാസർകോട്: കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിന് പരിസ്ഥിതി പുന:സ്ഥാപന പ്രവര്‍ത്തനങ്ങളും കാര്‍ബണ്‍തുലിത അന്തരീക്ഷവും സൃഷ്ടിക്കുന്നതിന് വിവിധ മേഖലകളിലെ സംയോജിത ഇടപെടല്‍ അനിവാര്യമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്. ഹരിതകേരളം മിഷന് മുഖേന നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ ജനങ്ങളിലൂടെ പ്രോജക്ടിന്റെ ഭാഗമായി കാസര്‍കോട് ജില്ല പഞ്ചായത്ത് നടത്തിയ കോര്‍ഗ്രൂപ് അംഗങ്ങളുടെ ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഓരോ തദ്ദേശസ്ഥാപന തലത്തിലും ഹരിത കേരളം മിഷന് കാര്‍ബണ്‍തുലിത നിര്‍വഹണ രൂപരേഖ തയാറാക്കും. വിപുലമായ ഊർജ സംരക്ഷണ ക്ലാസുകള്‍, അംഗന് ജ്യോതിയുടെ ഭാഗമായി അംഗൻവാടിതല ക്ലാസ്സുകള്‍, ഘടക സ്ഥാപന യൂനിറ്റുകളില്‍ ഊര്‍ജ്ജ ഓഡിറ്റ്, ഗതാഗത രംഗത്ത് ഹരിത സാരഥി ക്ലാസുകള്‍, മില്ലറ്റ് കൃഷി ശാസ്ത്രീയ കൃഷിമുറ മാതൃക തോട്ടങ്ങള്‍, ജൈവ ദ്രവ മാലിന്യ സംസ്കരണ ഉപാധികള്‍ ഉപയോഗപ്പെടുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.
നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ത് എന്തിന്? എന്ന വിഷയം റിട്ട. പ്രഫ. എം.ഗോപാലനും ‘കാര്‍ഷിക മേഖലയും കാര്‍ബണ്‍ തുലിത പ്രവര്‍ത്തനങ്ങളും ’പിലിക്കോട് ഉത്തരമേഖല പ്രാദേശികകൃഷി ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ പ്രഫസര്‍ ഡോ.ടി.വനജയും ‘പച്ചതുരുത്ത് അതിജീവനത്തിന് ചെറുവനങ്ങള്‍’ എന്ന വിഷയം ഹരിതകേരളം മിഷന് റിസോഴ്സ്പേഴ്സണ്‍ പി.വി.ദേവരാജനും 'അധിനിവേശ സസ്യ നിർമാര്‍ജനം’ ജൈവ വൈവിധ്യ ബോര്‍ഡ് ജില്ല കോഓഡിനേറ്റര്‍ വി.എം.അഖിലയും ‘മാലിന്യ സംസ്കരണ ഇടപെടലുകള്‍’ മാലിന്യമുക്തം നവകേരളം കോഓഡിനേറ്റര്‍ എച്ച്.കൃഷ്ണ എന്നിവർ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.