പെരിയ: കേന്ദ്ര സർവകലശാലായിൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ സസ്‌പെൻഷനിലുള്ള ഇംഗ്ലീഷ് അധ്യാപകനെതിരെ കർശന നടപടി ആവശ്യപ്പെട്ട് സർവകലാശാല ആസ്ഥാനത്തേക്ക് ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകർ മാർച്ച് നടത്തി. കേന്ദ്ര സർവകലാശാലകവാടത്തിനു മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു.
പരീക്ഷക്കിടയിൽ ക്ഷീണത്തിലായ വിദ്യാർഥിനിയെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ അധ്യാപകൻ മോശമായി പെരുമാറിയെന്നാണ് പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതോടെ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. എന്നാൽ, അധ്യാപകനെതിരെ സാക്ഷിമൊഴി നൽകിയ സർവകലാശാല ഡോക്ടർക്ക് വിശദീകരണക്കത്ത് നൽകിയിരിക്കുകയാണ് അധികൃതർ. മുമ്പും ഈ അധ്യാപകനെതിരെ സമാന ആരോപണം നിലനിന്നിരുന്നു.
സർവകലാശാല മുഖ്യ ഗേറ്റിന് മുന്നിൽ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ. പത്മാവതി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.സി. സുബൈദ അധ്യക്ഷയായി. സുനു ഗംഗാധരൻ, ടി.കെ. ചന്ദ്രമ്മ, എം. ഗൗരി, കെ.വി. രുഗ്‌മണി, ഫൗസിയ ഷെരീഫ്, എം. ചന്ദ്രമതി, കെ. സുജാത, വി. ഗീത, ശാന്തകുമാരി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എം. സുമതി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.