വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ 30 ശ​ത​മാ​നം സൗ​ജ​ന്യം അ​നു​വ​ദി​ക്കും

കാ​സ​ർ​കോ​ട്: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ 30 ശ​ത​മാ​നം സൗ​ജ​ന്യം അ​നു​വ​ദി​ക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ. ജി​ല്ല സ്റ്റു​ഡ​ന്റ്സ് ട്രാ​വ​ല്‍ ഫെ​സി​ലി​റ്റി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ര്‍ഥി​ക​ളോ​ട് ബ​സ് ക​ണ്ട​ക്ട​ര്‍മാ​ര്‍ സൗ​ഹൃ​ദ​പ​ര​മാ​യി പെ​രു​മാ​റ​ണം.

കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ളും ബ​സ് ഉ​ട​മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ചേ​ര്‍ന്ന് ത​ര്‍ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് പോ​ക​ണ​മെ​ന്നും പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ത​ന്നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ നി​ർ​ദേ​ശി​ച്ചു. പ്ര​ശ്‌​ന​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്താ​ല്‍ ര​ണ്ടുപേ​ര്‍ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ര്‍ഥി​ക​ളു​ടെ പാ​സ്, പ്രൈ​വ​റ്റ് ബ​സു​ക​ളു​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളും യോ​ഗം ച​ര്‍ച്ച ചെ​യ്തു.

Tags:    
News Summary - Students get 30 percent concession in KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.