കൊലപാതകം നടത്താൻ പാർട്ടി നിർദേശിച്ചിട്ടില്ല; പീതാംബര​െൻറ കുടുംബത്തെ തള്ളി കോടിയേരി

പുനലൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ അറസ്​റ്റിലായ പീതാംബര​​െൻറ കുടുംബത്തെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോ ടിയേരി ബാലകൃഷ്​ണൻ. കൊലപാതകം പാർട്ടി അറിഞ്ഞിട്ടാണെന്ന പീതാംബര​​െൻറ ഭാര്യയുടെ വെളിപ്പെടുത്തലിനോട്​ പ്രതികര ിക്കവേ, സംഭവം മൂലമുണ്ടായ വിഷമത്തിലാകാം അവർ അങ്ങനെ പറഞ്ഞതെന്ന്​ അദ്ദേഹം വ്യക്തമാക്കി. പാർട്ടി പറഞ്ഞിട്ടാണ് കൊലപാതകം നടത്തിയതെന്ന്​ ഭാര്യയോട് ഭർത്താവ് പറഞ്ഞുകൊടുത്തതായിരിക്കും. കുടുംബത്തിലുണ്ടായ ധാരണക്ക്​ പാർട്ടിക്ക് പങ്കില്ല.

കുടുംബത്തി​​െൻറ അഭിപ്രായത്തിന് വലിയ പ്രാധാന്യം കൊടു​േക്കണ്ട. കൊലപാതകം സംബന്ധിച്ച് അയാളുടെ കുടുംബത്തിന് ധാരണയുണ്ടാകും. അത് പാർട്ടിക്ക്​ അംഗീകരിക്കാൻ കഴിയില്ല. ഇത്തരം കൊലപാതകങ്ങൾ നോക്കിയല്ല ജനം തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ഇതു സംസ്ഥാനത്തെ ആദ്യത്തെ സംഭവവുമല്ല. കോൺഗ്രസുകാരും ബി.ജെ.പിക്കാരും കൊലപാതകം നടത്തിയിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും ചെയ്​താൽ അതി​​െൻറ കൂ​െടയല്ല പാർട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എൻ.എസ്​.എസിനോട്​ അങ്ങോട്ടുപോയി ചർച്ചക്ക്​ തയാർ’
പുനലൂർ: ഒരു സമുദായ സംഘടനയോടും ശത്രുതാനിലപാടില്ലെന്നും എന്‍.എസ്.എസുമായി നല്ല ബന്ധമാണുള്ളതെന്നും സി.പി.എം സംസ്ഥാനകോടിയേരി ബാലകൃഷ്​ണൻ. ഇതൊന്നും രഹസ്യമല്ല. അങ്ങോട്ടുപോയി ചർച്ച നടത്താനും തയാറാണ്​. ഇവരുമായി ചർച്ച നടത്തുന്നതിൽ ദുരഭിമാനവും മുൻവിധിയുമില്ലന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kasargod Youth Congress Murder- Party haven't any role- Kodiyeri Balakrishnan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.