കാസര്‍കോട്: കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല് എന്നിവരെ കൊലപ്പെടുത്താൻ ഉപയോഗി ച്ച ആയുധങ്ങൾ അന്വേഷണസംഘം കണ്ടെടുത്തു. സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.പി.എം പെരിയ ലോക്കൽ കമ്മിറ്റിയംഗ ം എ. പീതാംബരനുമായി അന്വേഷണ സംഘം സംഭവം നടന്ന കല്യോട്ട് പ്രദേശത്ത് നടത്തിയ തെളിവെടുപ്പിലാണ് സമീപത്തെ റബർ തോട ്ടത്തിലെ പൊട്ടക്കിണറ്റിൽ ആയുധങ്ങൾ കണ്ടെടുത്തത്.
നാല് ഇരുമ്പുദണ്ഡുകളും ഒരു വടിവാളുമാണ് കണ്ടെടുത്തത്. ആയുധങ്ങളിൽ രക്തക്കറ ഉണ്ടായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് കേസന്വേഷിക്കുന്ന ക്രൈം ഡിറ്റാച്മെൻറ് ഡിവൈ.എസ്.പി പ്രദീപ് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി തെളിവെടുപ്പിന് കല്യോട്ടെത്തിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘത്തിെൻറ അകമ്പടിയോടെയായിരുന്നു തെളിവെടുപ്പ്. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
കൊലപാതകത്തിന് പിന്നിൽ ക്വേട്ടഷൻ സംഘമില്ലെന്ന് പീതാംബരെൻറ മൊഴി
കാസര്‍കോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയതിനുപിന്നിൽ ക്വേട്ടഷൻ സംഘമില്ലെന്ന് അറസ്റ്റിലായ എ. പീതാംബരെൻറ മൊഴി. താനും മറ്റ് രണ്ടുപേരുമാണ് കൊലനടത്തിയെതന്ന് പീതാംബരൻ മൊഴിനൽകിയതായാണ് സൂചന. ചൊവ്വാഴ്ച അറസ്റ്റിലായ പീതാംബരനെ അന്വേഷണസംഘം ബുധനാഴ്ചയും ചോദ്യംചെയ്തു. ഇയാൾക്കൊപ്പം കസ്റ്റഡിയിലായ മറ്റ് ആറുപേരെയും ചോദ്യം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.