സുരേന്ദ്രനെ കൊണ്ട് അതു പറയിപ്പിച്ചതാരാണെന്ന് ഞങ്ങൾക്കറിയാം; റിഹാബുമായി ഐഎൻഎല്ലിന് ബന്ധമില്ലെന്ന് കാസിം ഇരിക്കൂർ

നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ഐ.എൻ.എൽ നേതാക്കൾക്കോ പ്രവർത്തകർക്കോ ബന്ധമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. ബി.ജെ.പി അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സുരേന്ദ്രൻ പറഞ്ഞത് രാഷ്ട്രീയമായ വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

റിഹാബ് ഫൗണ്ടേഷനെ കുറിച്ച് കൂടുതലറിയില്ലെന്നും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണെന്നാണ് അറിവെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷന്റെ തുടക്കകാലത്ത് പാർട്ടിയുമായി ബന്ധപ്പെട്ട ചിലർ സഹകരിച്ചിട്ടുണ്ട്. പിന്നീട് ബന്ധമൊന്നുമില്ലെന്നും കാസിം പറഞ്ഞു.

സുരേന്ദ്രനെ കൊണ്ട് ഇത് പറയിച്ചത് ആരാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ക്ഷു​ദ്ര ശക്തികളാണ് ഇതിന് പിറകിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ദേവർകോവിലിനോ മുഹമ്മദ് സുലൈമാനോ റിഹാബ് ഫൗണ്ടേഷനുമായി ഒരു ബന്ധവുമില്ലെന്നും അങ്ങിനെയൊരു സംഘടനയുള്ള കാര്യം ദേവർകോവിലിന് അറിയുമോ എന്നറിയില്ലെന്നും കാസിം ഇരിക്കൂർ പറഞ്ഞു. 

Tags:    
News Summary - Kasim Irakur says INL has no relation with Rehab foundation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.