എച്ച്​.എസ്​.എസ്​ അധ്യാപക സ്ഥലംമാറ്റം റദ്ദാക്കൽ: കെ.എ.ടി ഉത്തരവ്​ പ്രാബല്യത്തിലായ സ്ഥലം മാറ്റങ്ങൾക്ക്​​ തൽക്കാലം ബാധകമല്ല -ഹൈകോടതി

കൊ​ച്ചി: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക സ്ഥ​ലം​മാ​റ്റം റ​ദ്ദാ​ക്കി കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ട്രൈ​ബ്യൂ​ണ​ൽ (കെ.​എ.​ടി) പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ​ക്ക്​​ ത​ൽ​ക്കാ​ലം ബാ​ധ​ക​മ​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ്​ ചോ​ദ്യം ചെ​യ്ത്​ ആ​ല​പ്പു​ഴ ച​ന്തി​രൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക ജി.​വി. പ്രീ​തി ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ്​ വി.​ജി. അ​രു​ൺ, ജ​സ്റ്റി​സ് എം.​ബി. സ്​​നേ​ഹ​ല​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന ജൂ​ൺ മൂ​ന്ന്​ വ​രെ കെ.​എ.​ടി ഉ​ത്ത​ര​വ്​ ബാ​ധ​ക​മാ​കി​ല്ലെ​ന്നാ​ണ്​ വ്യ​ക്ത​മാ​ക്കി​യ​ത്.

കെ.​എ.​ടി​യി​ൽ ഹ​ര​ജി ന​ൽ​കി​യ 130ഓ​ളം അ​ധ്യാ​പ​ക​ർ​ക്ക്​ സ്​​​പീ​ഡ്​ പോ​സ്റ്റ്​ മു​ഖേ​ന​യോ മ​റ്റ്​ സം​വി​ധാ​നം വ​ഴി​യോ നോ​ട്ടീ​സ്​ അ​യ​ക്കാ​ൻ ഉ​ത്ത​ര​വാ​യ ഡി​വി​ഷ​ൻ ബെ​ഞ്ച്, ഇ​തി​ന്‍റെ ര​സീ​ത്​ ഹാ​ജ​രാ​ക്കി ബോ​ധ്യ​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്​

നാ​ല്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ധ്യാ​പ​ക​രെ സ്ഥ​ലം​മാ​റ്റി 2024 ഫെ​ബ്രു​വ​രി 12നാ​ണ്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​ത്. ഇ​ത്​ ചോ​ദ്യം ചെ​യ്ത്​ ഒ​രു കൂ​ട്ടം അ​ധ്യാ​പ​ക​ർ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഹോം ​​സ്​​​റ്റേ​​ഷ​​ൻ, അ​​ദേ​​ഴ്​​​സ്​ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക​ക​ൾ കെ.​എ.​ടി റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മാ​സ​ത്തി​ന​കം പ​​ട്ടി​​ക പു​​തു​​ക്കി ക​​ര​​ട്​ പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും പ​​രാ​​തി​​ക​ൾ കേ​ട്ട്​ ജൂ​ൺ ഒ​ന്നി​ന​കം പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും​ ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ടു. മാ​​തൃ​​ജി​​ല്ല​​ക്ക്​ പു​​റ​​ത്തു​​ള്ള സ​​ർ​​വി​​സി​​ലെ സീ​​നി​​യോ​​റി​​റ്റി മാ​​തൃ​​ജി​ല്ല​യി​ലേ​ക്ക്​ സ്ഥ​ലം​മാ​റ്റ​ത്തി​ന്​ മാ​ത്ര​മേ പ​രി​ഗ​ണി​ക്കാ​വൂ​വെ​ന്നാ​ണ്​ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡം. എ​ന്നാ​ൽ, ഈ ​സീ​നി​യോ​റി​റ്റി പ​രി​സ​ര ജി​ല്ല​ക​ളി​ലേ​ക്കും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ഹ​ര​ജി​ക്കാ​രു​ടെ ആ​വ​ശ്യ​വും കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ കെ.​എ.​ടി ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

കെ.​എ.​ടി ന​ട​പ​ടി ത​ട​യ​ണ​മെ​ന്നും നി​ല​വി​ലെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഹ​ര​ജി​ക്കാ​രി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഉ​ത്ത​ര​വ്​ പ്ര​കാ​രം പ​ല​രും മാ​റി പു​തി​യ സ്ഥ​ല​ത്ത്​ ചു​മ​ത​ല​യേ​റ്റ​താ​യും ഹ​ര​ജി​ക്കാ​രി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Tags:    
News Summary - KAT order not applicable for transfers Kerala High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.