തിരുവനന്തപുരം: കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ പിതാവിനെയും മകളെയും മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം നൽകിയിരുന്ന 1.86 ലക്ഷം രൂപയുടെ പരസ്യം പിൻവലിച്ച് ജ്വല്ലറി. കോട്ടയത്തെ അച്ചായൻസ് ഗോൾഡ് ആണ് പരസ്യം പിൻവലിച്ചത്.
ഇതുസംബന്ധിച്ച വിവരം കെ.എസ്.ആർ.ടി.സി എം.ഡിയെ അറിയിച്ചതായി അച്ചായൻസ് ഗോൾഡ് മാനേജിങ് ഡയറക്ടർ ടോണി വർക്കിച്ചൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മർദനമേറ്റ കുട്ടിക്ക് അടുത്ത മൂന്നു വർഷം യാത്ര ചെയ്യാനുള്ള തുക പിതാവിനെ ഏൽപ്പിക്കുമെന്നും ആവശ്യമായ നിയമസഹായം ഉറപ്പാക്കുമെന്നും ജ്വല്ലറി ഉടമ അറിയിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരിൽനിന്നും ഇത്തരം പെരുമാറ്റമല്ല പൊതുജനം ആഗ്രഹിക്കുന്നതെന്നും ജ്വല്ലറി ഉടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.