തൃശൂർ: ദേശമംഗലം കൊറ്റമ്പത്തൂരിലുണ്ടായ കാട്ടുതീ മനുഷ്യനിര്‍മിതമെന്ന് വനം വകുപ് പിെൻറ പ്രഥമ റിപ്പോർട്ട്. അശ്രദ്ധ കാരണമോ, മനഃപൂർവമോ സംഭവിച്ചതാകാമെന്നും സംഭവത്ത െക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്നും അന്വേഷണച്ചുമതലയുള്ള പീച്ചി വൈല്‍ഡ് ലൈഫ് വാര്ഡന് എൻ. രാജേഷ് പറഞ്ഞു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് കമ്പനിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
അപകടം സംഭവിച്ച പ്രദേശത്തെ 475 ഹെക്ടറോളം വനഭൂമി വർഷങ്ങളായി ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് കമ്പനിയുടെ കൈവശമാണ്. പേപ്പർ നിർമാണത്തിനായി അക്കേഷ്യ മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് കരാർ അടിസ്ഥാനത്തിൽ ഭൂമി വിട്ടുനൽകിയത്. നാല് വർഷം മുമ്പ് മരങ്ങൾ മുറിച്ചുമാറ്റിയ കമ്പനി പിന്നീട് പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഇക്കാരണത്താൽ പ്രദേശത്ത് പുല്ലും പാഴ്ച്ചെടികളും വളർന്നതാണ് അപകടത്തിെൻറ വ്യാപ്തി കൂട്ടിയത്.
എല്ലാ വേനലിലും കാട്ടുതീ തടയാൻ വനം വകുപ്പ് അടിക്കാട് വെട്ടിത്തെളിച്ച് ഫയർ ലൈൻ നിർമിക്കാറുണ്ട്. എന്നാൽ, വിട്ടുനൽകിയ ഭൂമിയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടത് കമ്പനി നേരിട്ടാണ്. ഇക്കാര്യം കാണിച്ച് കമ്പനിക്ക് രണ്ടുതവണ വനം വകുപ്പ് കത്ത് നൽകിയെങ്കിലും അവഗണിച്ചെന്ന് പീച്ചി വൈൽഡ് ലൈഫ് വാർഡൻ എൻ. രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.