ദുരഭിമാനക്കൊല നാടിന് അപമാനം; പൊലീസ് വീഴ്ചയും പരിശോധിക്കണം -കെ.ഡി. പ്രസേനൻ എം.എൽ.എ

പാലക്കാട്: ദുരഭിമാനക്കൊല നാടിന് അപമാനകരവും ദുഃഖകരവുമാണെന്ന് ആലത്തൂർ എം.എൽ.എ കെ.ഡി. പ്രസേനൻ. പൊലീസിന് വീഴ്ചപ്പറ്റിയെന്ന ആരോപണവും പരിശോധിക്കണം. സംഭവത്തിൽ പൊലീസിനെ ന്യായീകരിക്കുന്നില്ലെന്നും എം.എൽ.എ പറഞ്ഞു.

കഴിഞ്ഞ ഏഴാം തീയതിയാണ് അനീഷിന്‍റെ കുടുംബം പൊലീസിൽ പരാതി നൽകിയത്. ഇക്കാര്യത്തെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥരോട് വിവരം ആരാഞ്ഞിരുന്നു. പരാതി കിട്ടിയപ്പോൾ തന്നെ ഭീഷണിപ്പെടുത്താൻ വന്ന പെൺകുട്ടിയുടെ അമ്മാവൻ സുരേഷിന്‍റെ വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥർ പോയിരുന്നു.

പരാതി ഉണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കാൻ സുരേഷിനോട് നിർദേശിച്ചിരുന്നു. അല്ലാതെ കൊല്ലപ്പെട്ട അനീഷിന്‍റെ വീട്ടിൽ പോയി പ്രശ്നങ്ങളുണ്ടാക്കിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും കെ.ഡി. പ്രസേനൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - kd prasenan MLA React to palakkad honour killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.