ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. രാവിലെ ഡല്‍ഹി കേരളാ ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിക്കൊപ്പം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു.
മതേതര ശക്തികള്‍ ഒന്നിക്കണമെന്നും ബി.ജെ.പിയെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും പിണറായി വിജയന് പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഇതിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന് കെജ്രിവാള് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.