തൃശൂർ: തൃശൂർ: ഈമാസം 28ന് നടത്താൻ നിശ്ചയിച്ച ബിരുദദാനം അടക്കമുള്ള അജണ്ടകൾ പരിഗണ ിക്കാൻ വിളിച്ചുചേർത്ത കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിൽ യോഗം വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു പിരിച്ചുവിട്ടു. അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാനി ല്ലാതെ പ്രകോപിതനായ വി.സി യോഗം പിരിച്ചുവിടുകയായിരുന്നു. പ്രോ ചാൻസലറായ കൃഷി മന് ത്രിയെത്തന്നെ അപ്രസക്തമാക്കുന്ന വിഷയമായിട്ടും സി.പി.ഐ പ്രതിനിധികൾ യോഗത്തിൽ മിണ്ടാതിരുന്നപ്പോൾ സി.പി.എം, കോൺഗ്രസ് അംഗങ്ങൾ എതിർപ്പുമായി രംഗത്തുവന്നു.
ബിരുദദാന പരിപാടി ചാൻസലറായ ഗവർണറെ അറിയിക്കാനും ക്ഷണിക്കാനും ജനറൽ കൗൺസിലിെൻറ അനുമതി വേണം. ഇതും അജണ്ടയിൽ ഉണ്ടായിരുന്നു. യോഗം പിരിച്ചുവിട്ട സാഹചര്യത്തിൽ ഈമാസം 20ന് പ്രത്യേക ജനറൽ കൗൺസിൽ വിളിക്കാനാണ് നീക്കം. പല സ്ഥലങ്ങളിൽനിന്ന് എത്തുന്ന പ്രതിനിധികൾ ഉൾപ്പെട്ട ജനറൽ കൗൺസിൽ ഒരുതവണ ചേരാൻ അഞ്ചുലക്ഷത്തോളം രൂപ ചെലവുണ്ട്. നാല് മാസത്തിലൊരിക്കൽ ജനറൽ കൗൺസിൽ യോഗം വിളിക്കണമെന്ന നിയമം വി.സി ലംഘിക്കുന്നതിന് എതിരായ പ്രമേയമാണ് ആദ്യം വന്നത്. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന വി.സിയെ താക്കീത് ചെയ്യണമെന്ന പ്രമേയം സി.പി.എം അംഗം കുഞ്ഞഹമ്മദ് കുട്ടിയാണ് അവതരിപ്പിച്ചത്. സി.പി.എം, കോൺഗ്രസ് അംഗങ്ങൾ ഇതിനെ അനുകൂലിച്ചു. എന്നാൽ, ഭരണസമിതി അംഗമായ സി.പി.ഐ എം.എൽ.എ കെ. രാജൻ ഇടപെട്ട് ‘താക്കീത്’ വാക്ക് വേണ്ടെന്ന് പറഞ്ഞു. ബഹളമായതോടെ യോഗം നിർത്തിവെച്ച് വി.സി പോയി. 15ന് മിനിറ്റിനുശേഷം പുനരാരംഭിച്ച യോഗത്തിൽ, വീഴ്ച തിരുത്തുമെന്ന് വി.സി ഉറപ്പ് നൽകി.
തുടർന്ന് അടിയന്തര പ്രമേയങ്ങളുടെ അവതരണമായിരുന്നു. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന വിദ്യാർഥി ക്ഷേമ ഡയറക്ടർ ഡോ. ടി.ഐ. മനോജിനെ തൽസ്ഥാനത്തുനിന്ന് മാറ്റിയത് ചോദ്യംചെയ്തതാണ് വി.സിയെ പ്രകോപിപ്പിച്ചത്. ഡോ. മനോജ് ഗുവാഹതിയിൽ തുടരുന്ന ദിവസമാണ് അദ്ദേഹത്തെ തസ്തികയിൽനിന്ന് നീക്കി ജൂനിയറായ വനിതക്ക് ചുമതല കൊടുത്തത്. ഈ വിഷയത്തിൽ മറുപടിയില്ലാതെയാണ് വി.സി യോഗം റദ്ദാക്കിയത്.
അന്തർ സർവകലാശാല സ്ഥലംമാറ്റം വഴിവരുന്ന വനിത ജീവനക്കാരെപ്പറ്റിയുടെ വി.സിയുടെ പരാമർശം കുറച്ച് നേരം ബഹളത്തിന് ഇടയാക്കി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഫോണിൽ വിളിച്ചാൽ കിട്ടുമെന്നും കാർഷിക സർവകലാശാല വി.സി ഫോെണടുക്കില്ലെന്നും കോൺഗ്രസ് എം.എൽ.എ എം. വിൻസെൻറ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.