കാർഷിക സർവകലാശാലയിലെ കൂട്ട സ്ഥാനക്കയറ്റം: ഗവർണർ റിപ്പോർട്ട്​ തേടി

തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ മുന്നൂറോളം അധ്യാപകർക്ക് യു.ജി.സി മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച്​ കൂട്ട ത്തോടെ സ്ഥാനക്കയറ്റം നൽകിയെന്ന സംസ്ഥാന സർക്കാറി​​െൻറ ധനകാര്യ പരിശോധനവിഭാഗത്തി​​െൻറ റിപ്പോർട്ടിൽ ചാൻസലർ ക ൂടിയായ ഗവർണർ വൈസ്​ ചാൻസലറോട്​ വിശദീകരണം തേടി.

റിപ്പോർട്ടിലെ കണ്ടെത്തലിലും നിർദേശങ്ങളിലും സർവകലാശാല എന്ത്​ നടപടിയെടു​െത്തന്ന്​ ഉടൻ വിശദീകരിക്കാനാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​. പരിശോധന റിപ്പോർട്ടി​​െൻറ കോപ്പി സഹിതമാണ്​ ഗവർണറുടെ ഓഫിസ്​ വൈസ്​ ചാൻസലർക്ക്​ കത്തയച്ചത്​. ധനകാര്യവിഭാഗത്തി​​െൻറ കണ്ടെത്തലുകൾ ‘മാധ്യമം’ റിപ്പോർട്ട്​ ചെയ്​തിരുന്നു.സ്ഥാനക്കയറ്റത്തിന്​ മാനദണ്ഡമാക്കേണ്ടത്​ ഗവേഷണം, അധ്യാപനം, വിജ്ഞാനവ്യാപനം തുടങ്ങിയ മേഖലകളിൽ അധ്യാപക​​െൻറ സംഭാവനകൾക്ക്​ നൽകുന്ന മാർക്ക്​ കൂട്ടിച്ചേർത്തുണ്ടാക്കുന്ന അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേ​േറ്റഴ്സ് സ്കോറാണ്​.

സ്കോർ കണക്കാക്കാൻ യു.ജി.സി നിർദേശിച്ച മാനദണ്ഡങ്ങൾ സർവകലാശാല അട്ടിമറി​െച്ചന്ന്​ ധനകാര്യവിഭാഗം കണ്ടെത്തിയിരുന്നു. വർഷങ്ങളോളം ഗവേഷണ വിഭാഗത്തിൽ പ്രവർത്തിച്ചവർക്കുപോലും എ.പി.ഐ സ്കോർ നേടാൻ തക്ക ഗുണനിലവാരമുള്ള ഗവേഷണപ്രബന്ധം ഇല്ലെന്നും കണ്ടെത്തിയിരുന്നു. അധ്യാപകരുടെ അപേക്ഷകളിൽ മാർക്കിട്ടത്​ ഇ​േൻറണൽ ക്വാളിറ്റി അഷ്വറൻസ് കമ്മിറ്റിയാ​െണന്നും അവർക്ക്​ അതിന്​ അധികാരമില്ലെന്നുമാണ്​ മറ്റൊരു കണ്ടെത്തൽ.

ക്രമവിരുദ്ധമായ കൂട്ട സ്ഥാനക്കയറ്റത്തിലൂടെ ഏകദേശം 20 കോടി രൂപയുടെ അധിക ബാധ്യത സർവകലാശാലക്ക് വരുത്തിയതായും ഇ​േതക്കുറിച്ച്​ സർവകലാശാലക്ക്​ പുറത്തുള്ള സ്വതന്ത്രസമിതി അന്വേഷിച്ച് പുനഃപരിശോധിക്കണമെന്നും ശിപാർശ ചെയ്​തിരുന്നു. തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ അസിസ്​റ്റൻറ്​ പ്രഫസർ ഡോ. കെ.ഡി. പ്രതാപ​​െൻറ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാറി​​െൻറ പരിശോധന.

Tags:    
News Summary - kerala agricultural university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.