കോട്ടയം: കേരള കോൺഗ്രസ് (എം) പടനായകെൻറ പരാജയഞെട്ടലിലും രണ്ടിലക്കരുത്തിൽ കോട്ടയത്ത് എൽ.ഡി.എഫ് മേൽെക്കെ. തദ്ദേശ തെരഞ്ഞെടുപ്പിന് സമാനമായി തകർന്നില്ലെങ്കിലും കേരള കോൺഗ്രസിെൻറ മുന്നണിമാറ്റത്തിൽ പോറലേറ്റ യു.ഡി.എഫ് സ്വന്തം കോട്ടയിൽ നാല് സീറ്റിലൊതുങ്ങി. അഞ്ചിടത്ത് മുന്നിലെത്തി എൽ.ഡി.എഫ് കരുത്തുകാട്ടി.
വൈക്കം (സി.പി.ഐ), ഏറ്റുമാനൂർ (സി.പി.എം), കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശ്ശേരി (മൂന്നും കേരള കോൺഗ്രസ്-എം) എന്നിവ എൽ.ഡി.എഫ് സ്വന്തമാക്കിയപ്പോൾ പുതുപ്പള്ളി, കോട്ടയം, പാലാ, കടുത്തുരുത്തി യു.ഡി.എഫിനൊപ്പം നിന്നു. 2016ൽ ആറ് സീറ്റ് യു.ഡി.എഫിനും രണ്ടുസീറ്റ് ഇടതിനുമായിരുന്നു, ഒന്ന് പി.സി. ജോർജിനും.
ഇേഞ്ചാടിഞ്ച് പോരാട്ടമെന്ന പ്രതീതി തീർത്ത പാലായിൽ ജോസ് കെ. മാണിയുടെ പരാജയം ഇടതിന് തിരിച്ചടിയായി. സ്വന്തം ബൂത്തിൽ അദ്ദേഹം പിന്നിലുമായി. ത്രികോണമത്സരം നടന്ന പൂഞ്ഞാർ കേരള കോൺഗ്രസ്-എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിലൂടെ മൂന്നര പതിറ്റാണ്ടിനുശേഷം എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. കഴിഞ്ഞതവണ ഒറ്റയാൻ വിജയത്തിലൂടെ കേരളത്തെ ഞെട്ടിച്ച പി.സി. ജോർജിെൻറ സാമുദായികധ്രുവീകരണശ്രമങ്ങൾ പൂഞ്ഞാർ തള്ളി.
സുവർണജൂബിലി പകിട്ടിൽ പുതുപ്പള്ളിയിൽ 12ാം പോരാട്ടത്തിനിറങ്ങിയ ഉമ്മൻ ചാണ്ടിക്കും ഇടതുതേരോട്ടത്തിൽ തിരിച്ചടിയേറ്റു. യാക്കോബായ സഭ മുഖംതിരിഞ്ഞുനിന്നതോടെ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. ഇടതുകോട്ടയായ ൈവക്കത്ത് സി.പി.ഐയുടെ സി.കെ. ആശ ലീഡുയർത്തി വിജയം ആവർത്തിച്ചു.
വാശിപ്പോരാട്ടത്തിനൊടുവിൽ കടുത്തുരുത്തി ക്ലേശിച്ച് ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫ് നിലനിർത്തി. നാലുപതിറ്റാണ്ടായി സി.എഫ്. തോമസിലൂടെ വലത്തായിരുന്ന ചങ്ങനാശ്ശേരി, അേദ്ദഹത്തിെൻറ അഭാവത്തിൽ കേരള കോൺഗ്രസ്-എമ്മിലെ ജോബ് മൈക്കിളിലൂടെ ഇടത്തായി. എൻ.എസ്.എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന ഇവിടെ ഇടത് വിജയക്കൊടി പാറിയതും ശ്രദ്ധേയം.
കാഞ്ഞിരപ്പള്ളിയിൽ വൻ ഭൂരിപക്ഷത്തിൽ കേരള കോൺഗ്രസ്-എമ്മിലെ പ്രഫ. എൻ. ജയരാജും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും വിജയിച്ചു. തിരുവഞ്ചൂരിെൻറ ഭൂരിപക്ഷം പകുതിയായി ഇടിഞ്ഞു. സി.പി.എമ്മിെൻറ സിറ്റിങ് സീറ്റായ ഏറ്റുമാനൂർ വി.എൻ. വാസവൻ നിലനിർത്തി. ബി.ജെ.പി വോട്ടുകൾ വൻതോതിൽ കുറഞ്ഞിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.