ചെന്നിത്തലക്കെതിരായ ബാർകോഴ അന്വേഷണത്തിന്​ ഗവർണറുടെ അനുമതി വേണ്ട; നിയമോപദേശം

തി​രു​വ​ന​ന്ത​പു​രം: ബാ​ർ​കോ​ഴ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ബാ​റു​ട​മ ബി​ജു ര​മേ​ശി​െൻറ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്കെ​തി​രാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി വേ​ണ്ടെ​ന്ന് നി​യ​മോ​പ​ദേ​ശം. സ്‌​പീ​ക്ക​റു​ടെ അ​നു​മ​തി മാ​ത്രം മ​തി​യെ​ന്ന നി​യ​മോ​പ​േ​ദ​ശ​മാ​ണ്​ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്​ ല​ഭി​ച്ച​ത്.

പ​ണം കൈ​മാ​റി എ​ന്ന് ബി​ജു ര​മേ​ശ് പ​റ​യു​ന്ന സ​മ​യം ചെ​ന്നി​ത്ത​ല മ​ന്ത്രി​യോ പ്ര​തി​പ​ക്ഷ​നേ​താ​വോ അ​ല്ല. കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ആ​യി​രു​ന്നു. അ​തി​നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി വേ​ണ്ട. നി​ല​വി​ൽ എം.​എ​ൽ.​എ ആ​യ​തി​നാ​ൽ സ്​​പീ​ക്ക​റു​ടെ അ​നു​മ​തി വേണം. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി​ക്കാ​യി ഫ​യ​ൽ അ​യ​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ട്. മു​ൻ​മ​ന്ത്രി​മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ർ, കെ. ​ബാ​ബു എ​ന്നി​വ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ്​ വി​ജി​ല​ൻ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​ത്.

ശി​വ​കു​മാ​ർ എം.​എ​ൽ.​എ​യും മു​ൻ​മ​ന്ത്രി​യു​മാ​യ​തി​നാ​ൽ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി വേ​ണ്ടി​വ​രും. അ​തി​നാ​ൽ മൂ​ന്ന്​ മു​ൻ മ​ന്ത്രി​മാ​ർ​ക്കും എ​തി​രാ​യ അ​ന്വേ​ഷ​ണാ​നു​മ​തി തേ​ടി ഗ​വ​ർ​ണ​റെ സ​മീ​പി​ക്കാ​നും ഗ​വ​ർ​ണ​ർ അ​നു​മ​തി നി​ഷേ​ധി​ച്ചാ​ലും അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട്​ പോ​കാ​നു​മാ​ണ്​ സ​ർ​ക്കാ​ർ നീക്കം​. അ​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ സ്​​പീ​ക്ക​റു​ടെ അ​നു​മ​തി തേ​ടി​യതും. ബി​ജു ര​മേ​ശി​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ സം​ബ​ന്ധി​ച്ച്​ മു​മ്പു​ത​ന്നെ അ​േ​ന്വ​ഷ​ണം ന​ട​ന്ന​താ​ണെ​ന്നും തെ​ളി​വി​ല്ലെ​ന്ന്​ ക​ണ്ട്​ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ചെ​ന്നി​ത്ത​ല ന​ൽ​കി​യ ക​ത്ത്​ ഗ​വ​ർ​ണ​റു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. അ​തി​നാ​ൽ അ​നു​മ​തി ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ഗ​വ​ർ​ണ​ർ ശ്ര​ദ്ധ​യോ​ടെ നീ​ങ്ങും. ഈ ​സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി​യാ​ണ്​ നി​യ​മോ​പ​ദേ​ശം തേ​ടി​യത്​.

പണപ്പിരിവിന്​ തെളിവുണ്ട്​ -ബിജു രമേശ്​

തി​രു​വ​ന​ന്ത​പു​രം: ബാ​ർ​കോ​ഴ വി​വാ​ദ​ത്തി​ൽ ബാ​റു​ട​മ​ക​ളു​ടെ സം​ഘ​ട​നാ​ഭാ​ര​വാ​ഹി​യെ ത​ള്ളി ബാ​റു​ട​മ ബി​ജു ര​മേ​ശ്. കോ​ഴ ന​ൽ​കാ​നാ​യി പ​ണം പി​രി​ച്ചി​ല്ലെ​ന്ന ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ വി. ​സു​നി​ൽ​കു​മാ​റി​െൻറ വാ​ദ​മാ​ണ്​ ത​ള്ളി​യ​ത്. 27.79 കോ​ടി രൂ​പ ബാ​ര്‍ ഉ​ട​മ​ക​ള്‍ പി​രി​ച്ചെ​ന്ന വി​ജി​ല​ന്‍സി​െൻറ റി​പ്പോ​ര്‍ട്ടും ബി​ജു ര​മേ​ശ് പു​റ​ത്തു​വി​ട്ടു. മു​ൻ മ​ന്ത്രി കെ. ​ബാ​ബു​വി​െ​ന​തി​രെ തെ​ളി​വി​ല്ലെ​ന്ന് പ​റ​യു​ന്ന വി​ജി​ല​ന്‍സ് റി​പ്പോ​ര്‍ട്ടി​ല്‍ ത​ന്നെ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ​ണം പി​രി​ച്ചെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ആ ​പ​ണം എ​വി​ടെ​- ബി​ജു ചോ​ദി​ച്ചു. ആ ​സ​മ​യ​ത്ത് സു​നി​ല്‍കു​മാ​ര്‍ ഭാ​ര​വാ​ഹി​ത്വ​ത്തി​ല്‍ ഇ​ല്ലാ​യി​രു​ന്നു.-ബി​ജു കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.