പാലക്കാട്: ഉപയോഗം കൂടുന്ന സമയത്തെ കമ്മി പരിഹരിക്കാൻ കേരളം അഞ്ച് വർഷത്തിനിടെ കേന്ദ്ര ഗ്രിഡിൽനിന്നും മറ്റുമായി വാങ്ങിയ വൈദ്യുതിക്ക് കെ.എസ്.ഇ.ബി ചെലവാക്കിയത് 39,525.6 കോടി രൂപ. 20,521 മെഗാവാട്ട് വൈദ്യുതിയാണ് 2016 മാർച്ച് മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ പുറത്തുനിന്നും വാങ്ങിയത്. ഇതിൽ ഗണ്യമായ പങ്ക് കേന്ദ്ര വിഹിതമാണ്. 11057.4 മെഗാവാട്ട് വൈദ്യുതിയാണ് കേന്ദ്ര ഗ്രിഡിൽനിന്ന് വാങ്ങിയത്. ദീർഘകാല കരാർ വഴി 9035.7 മെഗാവാട്ടും ഹ്രസ്വകാല കരാറിൽ 289.29 മെഗാവാട്ടും ഡീവിയേഷൻ സെറ്റിൽമെൻറ് മെക്കാനിസം (ഡി.സി.എം) വഴി 139.42 മെഗാവാട്ടും പുറത്തുനിന്ന് വാങ്ങി.
വൈദ്യുതി കമ്മി കാരണം പ്രതിദിനം 220 മെഗാവാട്ടിെൻറ കുറവ് ദിവസവും ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂനിറ്റിന് 2.50 രൂപയിൽ താഴെ മാത്രം ചെലവ് വരുേമ്പാൾ 18 മുതൽ 22 രൂപവരെ കൊള്ളവില കൊടുത്താണ് പുറത്തുനിന്നും വാങ്ങുന്നത്. ഉപയോഗം കൂടുന്ന സമയത്താണ് സംസ്ഥാനത്ത് കമ്മി അനുഭവപ്പെടുന്നത്.
കഴിഞ്ഞ വർഷം ആഭ്യന്തര ഉൽപാദനം വർധിച്ചിട്ടും ഉയർന്ന അളവിൽ പുറമേനിന്ന് വാങ്ങേണ്ടിവന്നു. 2019-20ലേതിനേക്കാൾ 1500ലേറെ മെഗാവാട്ട് അധികം വൈദ്യുതി കഴിഞ്ഞ വർഷം ഉൽപാദിപ്പിച്ചിട്ടുണ്ട്. എന്നിട്ടും 8057.93 കോടിയുടേത് കേന്ദ്രഗ്രിഡിൽനിന്നും മറ്റും വാങ്ങി.
ആഭ്യന്തര ഉൽപാദനവും ഉപഭോഗവും തമ്മിൽ വലിയ അന്തരമുണ്ട്. മൊത്തം വാർഷിക ഉപഭോഗത്തിെൻറ നാലിെലാന്ന് മാത്രമാണ് ആഭ്യന്തര ഉൽപാദന തോത്. 2020-21ലെ ആഭ്യന്തര ഉൽപാദനം 7637.83 മെഗാവാട്ട് ആയിരുന്നപ്പോൾ ഉപഭോഗം 25145.94 മെഗാവാട്ട് ആണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ 1330.81 മെഗാവാട്ടിെൻറ വർധനയുണ്ട്.
പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിെൻറ ചെലവ്
വർഷം - ചെലവാക്കിയ തുക (കോടിയിൽ)
2016-17 - 7393.32
2017-18 - 7526.03
2018-19 - 7869.32
2019-20 - 8680.00
2020-21 - 8057.93
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.