തിരുവനന്തപുരം: പിണറായി സർക്കാറിനെ സമ്പൂർണ ബജറ്റിൽ പശ്ചാത്തല സൗകര്യ വികസനത്തിനും പൊതു വിദ്യാഭ്യാസത്തിനും പൊതു ജനാരോഗ്യത്തിനും ധനമന്ത്രി തോമസ് ഐസക് ഊന്നൽ നൽകിയിട്ടുള്ളത്.
ബജറ്റ് ഒറ്റനോട്ടത്തിൽ:
- പശ്ചാത്തല സൗകര്യ വികസനം, പൊതു വിദ്യാഭ്യാസം, പൊതു ജനാരോഗ്യം
- 25,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസന പരിപാടി
- 5,628 കോടി രൂപയുടെ 182 റോഡുകള്‍
- 2,557 കോടി രൂപയുടെ 69 പാലങ്ങള്‍, ആര്‍.ഒ.ബികള്‍, മേല്‍പാലങ്ങള്‍
- 6,500 കോടി രൂപയുടെ തീരദേശ ഹൈവേക്കും 3,500 കോടി രൂപയുടെ മലയോര ഹൈവേക്കും നിര്‍മ്മാണാനുമതി
- 1696 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍
- പൊതു വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിനും നിലവാര വര്‍ദ്ധനക്കും 1,000 കോടിയുടെ പദ്ധതികള്‍.
- ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 2,500 തസ്തികകള്‍
- പൊതുജനാരോഗ്യ സംവിധാനത്തിന് 2,500 കോടി രൂപ
- സൗജന്യവും സാര്‍വ്വത്രികവുമായ ആരോഗ്യരക്ഷ ലക്ഷ്യം
- ആശുപത്രികളുടെ നിലവാര വര്‍ദ്ധനക്ക് 8,000 പുതിയ തസ്തികകള്‍
- ഹരിത കേരളത്തിനും പൊതു വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷക്കും നിശ്ചിത ലക്ഷ്യങ്ങള്‍
- വലിച്ചെറിയാത്ത മനസുകളും മാലിന്യമില്ലാത്ത തെരുവുകളും വയലേലകളില്‍ 10 ശതമാനം വർധന
- പൊതു വിദ്യാലയങ്ങളില്‍ 10 ശതമാനം കുട്ടികളുടെ വർധന
- ജീവിത ശൈലീ രോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ പ്രതിരോധവും സൗജന്യ ചികിത്സയും
- വിലക്കയറ്റം തടയാന്‍ ഉയര്‍ന്ന വകയിരുത്തല്‍
- സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ 1,100 രൂപയാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.