സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധന കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി സർക്കാറിന്‍റെ ആലോചനയിലാണ്. ഹൈകോടതി ചീഫ് ജസ്റ്റിസുമായി ഈ വിഷയം എ.ജി ചർച്ച ചെയ്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2020ലും 2021ലും ആറു വീതം സ്ത്രീധന പീഡന മരണങ്ങൾ നടന്നു. 2011 മുതൽ 2016 വരെ 100 സ്ത്രീധന മരണങ്ങളാണ് സംഭവിച്ചത്. വിസ്മയ കേസിൽ പൊലീസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സത്യഗ്രഹം നടത്തിയ ഗവർണറുടെ നടപടി ബോധവത്കരണത്തെ സഹായിച്ചു. ഗവർണറുടെ നടപടിയെ പ്രതിപക്ഷം തെറ്റായി വ്യാഖ്യാനിച്ചു. ഗവർണറുടെ ഇടപെടൽ ഗാന്ധിയൻ ശൈലിയിലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

Tags:    
News Summary - Kerala Chief Minister promises security for women in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.