തിരുനാവായ: ലോക്ഡൗണ്‍ ദിനങ്ങളില്‍ കുട്ടികള്‍ സാമൂഹിക അകലം പാലിച്ച് പട്ടം പറത്തി. കുട്ടികള്‍ക്ക് മാനസിേകാല് ലാസം നല്‍കാന്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസ് സംഘടിപ്പിക്കുന്ന ‘പട്ടം അകലങ്ങളിലേക്ക് പറത്തൂ... സാമൂഹിക അ കലം പാലിക്കൂ...’ എന്ന പരിപാടിയുടെ ഭാഗമായാണ് കുട്ടികള്‍ സ്വയം നിര്‍മിച്ച പട്ടം പറത്തിയത്.
സ്വന്തം വീടുകളിലും സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലും ഇതര ഹോമുകളിലും വെച്ചാണ് പട്ടം പറത്തിയത്. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി. ഷാജേഷ് ഭാസ്‌കര്‍ പട്ടംപറത്തി നിര്‍വഹിച്ചു.
അക്ഷരച്ചെപ്പ് ബാലവേദിയുടെ ആഭിമുഖ്യത്തില്‍ എടക്കുളം ജി.എം.എല്‍.പി സ്‌കൂള്‍ ഗ്രണ്ടില്‍ നടന്ന പട്ടംപറത്തലിൽ കെ.പി. മിന്‍ഹാജ്, സഫ്‌ന കാവഞ്ചേരി, ദില്‍ന ഫാത്തിമ ആനക്കര, ശബീബ്, ദിലു, മിനു എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.