മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം -കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ നേതൃത്വം നല്‍കിയ മുഖ് യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡൻറ്​ കൊടിക്കുന്നില്‍ സുരേഷ് എം.പി. യുവതി പ് രവേശന വിഷയവുമായി ബന്ധപ്പെട്ട് വനിതാമതില്‍ നിർമാണ ഒരുക്കങ്ങള്‍ ആരംഭിച്ചത് മുതല്‍ സംസ്ഥാനത്ത് ഭരണ സ്തംഭനമാണ്.

രണ്ട്​ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതി​​​െൻറ പേരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ മൂന്നാമതൊര ു യുവതി മലകയറി ദര്‍ശനം നടത്തിയതി​​​െൻറ പേരില്‍ എന്തുകൊണ്ട് ഹര്‍ത്താല്‍ നടത്തുന്നില്ലെന്ന് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നത് അദ്ദേഹം ഇരിക്കുന്ന പദവിക്ക് നിരക്കുന്നത​ല്ല. ശബരിമലയില്‍ യുവതികളെ കയറ്റുന്നതിനുള്ള നാടകങ്ങളുടെ റിഹേഴ്സല്‍ നടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകുന്നില്ല. പകരം ഗുരുതര പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ചികിത്സ നിഷേധിച്ച് ആശുപത്രിയിലെ സെല്ലിലിട്ട് ക്രൂരമായി പീഡിപ്പിക്കുകയാണ്. കോട്ടയത്ത് എസ്.പി ഓഫീസ് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ യാതൊരു പ്രകോപനവും കൂടാതെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ മുന്നിലിട്ട് പൊലീസ് തല്ലിച്ചതച്ചു. ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സി.പി.എമ്മുകാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകുന്നില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

സി.പി.എം-ബി.ജെ.പി.പ്രവര്‍ത്തകര്‍ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ രണ്ടുപാര്‍ട്ടികളുടേയും നേതൃത്വം ഇടപെടണം. ഇരുകൂട്ടരും യുവതിപ്രവേശനം മുന്‍നിര്‍ത്തി രാഷ്ട്രീയം കളിക്കുകയാണ്. ഈ വിലകുറഞ്ഞ രാഷ്ട്രീയ കളിക്ക് ഇരു കൂട്ടരേയും പ്രേരിപ്പിക്കുന്നത് പാര്‍ലമെ​​​െൻറ തെരഞ്ഞെടുപ്പാണ്. ശബരിമലയോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പാര്‍ലമെ​​​െൻറ സമ്മേളനം നടക്കുന്ന ഇപ്പോള്‍ നിയമനിർമാണം നടത്താന്‍ ബി.ജെ.പി എന്തുകൊണ്ട് തയ്യാറായി​െല്ലന്നും അദ്ദേഹം ചോദിച്ചു.

സുപ്രീംകോടതി ജനുവരി 22ന് റിവ്യൂഹര്‍ജി പരിഗണിക്കാനിരിക്കെ മനപൂർവം സ്ത്രീകളെ ശബരിമലയില്‍ കയറ്റി കേരളത്തില്‍ ജാതീയ ധ്രുവീകരണം നടത്തി വര്‍ഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ്​ നടത്തുകയാണ് സി.പി.എം. കേരളത്തെ ഭ്രാന്താലയമാക്കിയ ഇരുകൂട്ടരും ജനങ്ങളോട് മാപ്പ്​ പറയേണ്ടിവരുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

Tags:    
News Summary - kerala cm pinarayi vijayan home minister possition kodikkunnil suresh -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.