തിരുവനന്തപുരം: വർഗീയതയെ നേരിടാൻ തീവ്ര വർഗീയതയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയെ നേരിടേണ്ടത് അവരുടെ അജണ്ട സ്വീകരിച്ചാവരുത്. ജാതി സംഘടനകൾ എന്ന് താൻ വിളിച്ചിട്ടില്ല.
വനിതാ മതിലിനെതിരായ വി.എസ്. അച്ച്യുതാനന്ദെൻറ പരാമർശത്തിന് മുഖ്യമന്ത്രി മറുപടി പറയണം. വി.എസിനെ പോലും ബോധ്യപ്പെടുത്താൻ കഴിയാതെ മുഖ്യമന്ത്രി എങ്ങനെ ജനങ്ങളെ കാര്യങ്ങൾ േബാധ്യപ്പെടുത്തുമെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.