സോഷ്യൽ മീഡിയ വഴി സ്ത്രീകളെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടി -മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടിയിലൂടെ നേരിടണമെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് ആവശ്യമായ കർശന നിർദേശം പൊലീസിന് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലെ ചില ഒാൺലൈൻ മീഡിയകൾ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സ്ത്രീകളെ അവഹേളിക്കാനും അപമാനിക്കാനുമുള്ള മാധ്യമമായി ഇതിനെ ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെയും കർശന നടപടി സ്വീകരിക്കണം.

സ്ത്രീകൾക്കും വനിതകൾക്കും സ്വയം പ്രതിരോധ പരിശീലനം നൽകാൻ നേരത്തെ തന്നെ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അത് ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 

Tags:    
News Summary - Kerala CM React to Harassment against Women in Social Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.