എം.ടി എന്നും മതനിരപേക്ഷതയുടെ കരുത്തനായ വക്താവായിരുന്നു. ആ മൂല്യം മുറുകെപ്പിടിക്കുന്നതിലും അതിനായി നിലകൊള്ളുന്നതിലും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ശ്രദ്ധ ചെലുത്തി. അത് പ്രതിലോമ ആശയങ്ങളുടെ പ്രചാരകർക്ക് അലോസരമുണ്ടാക്കി. അത് ഭീഷണിയുടെ തലത്തിലെത്തിയപ്പോൾ പോലും അദ്ദേഹം കുലുങ്ങിയില്ല. ഏതെങ്കിലുമൊരു വാക്കോ പ്രവൃത്തിയോ ഇടതുപക്ഷത്തിന് പോറലേൽപ്പിക്കുന്നതാവരുത് എന്ന കാര്യത്തിൽ തന്റെ സാഹിത്യ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പ്രത്യേക നിഷ്ക്കർഷ പുലർത്തിയിരുന്നു എം ടി. അദ്ദേഹം ഒരു പാഠപുസ്തകമാണ്. ആ ജീവിതത്തിലെ ഓരോ ഏടും ഓരോ ഇഴയും വേറിട്ടു പരിശോധിക്കുന്നത് സാഹിത്യ പഠിതാക്കൾക്ക് ഉപകാരപ്രദമായ ഒന്നാണ്. എഴുതേണ്ടതെങ്ങനെ, അതിനുള്ള നിലമൊരുക്കേണ്ടതെങ്ങനെ, എഴുത്തിന്റെ സാമൂഹിക കടമയെന്ത് എന്നെല്ലാം ആ ജീവിതത്തിൽ നിന്നും നമുക്കു പഠിച്ചെടുക്കാനാവും. സാഹിത്യരംഗത്തേക്കു കടന്നുവരുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണ് 'കാഥികന്റെ പണിപ്പുര'.
ഈ നാടിന്റെ ചരിത്രപരമായ എല്ലാ അംശങ്ങളെയും സ്വാംശീകരിക്കാൻ അദ്ദേഹത്തിന്റെ രചനകൾക്കു കഴിഞ്ഞിട്ടുണ്ട്. മിത്തുകളുടെ പുനർവായന, ഫ്യൂഡലിസത്തിന്റെ തകർച്ച, പുരോഗമന ചിന്തകളുടെ വരവ്, ആഗോളവത്ക്കരണം, പ്രവാസം എല്ലാം തന്നെ അദ്ദേഹത്തിന്റെ രചനകൾക്ക് വിഷയമായി. അങ്ങനെ നോക്കുമ്പോൾ ഈ നാടിന്റെ പൊളിറ്റിക്കൽ - ഹിസ്റ്റോറിക്കൽ ക്രോണിക്കിൾ കൂടിയാണ് ആ സൃഷ്ടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.