തിരുവനന്തപുരം: മന്ത്രിസഭയിലേക്കെത്തുന്ന കെ.ബി. ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി). മന്ത്രിയുടെ ഔദ്യോഗിക വസതി വേണ്ടെന്നും പേഴ്സനൽ സ്റ്റാഫുകളുടെ എണ്ണം കുറക്കാൻ തയാറാണെന്നും പാർട്ടി ചെയർമാൻ എന്ന നിലയിൽ ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അറിയിച്ചു. നിലവിൽ സജി ചെറിയാനാണ് സിനിമ വകുപ്പ് കൈകാര്യം ചെയ്യുന്നത്.
കേരള ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി, കൾചറൽ ആക്ടിവിസ്റ്റ് വെൽഫെയർ ഫണ്ട് ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളാണ് സിനിമ വകുപ്പിന്‍റെ പരിധിയിൽ വരുന്നത്. ആന്‍റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പായിരിക്കും ഗണേഷ് കുമാറിന് ലഭിക്കുക. ഇതിനു പുറമെയാണ് സിനിമ വകുപ്പിന് കൂടി ആവശ്യം ഉന്നയിച്ചത്.
നേരത്തേ 2011ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വനം, കായികം വകുപ്പുകൾക്കൊപ്പം സിനിമ വകുപ്പ് കൂടി ഗണേഷിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.