Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗണേഷ്​ കുമാറിന്​ സിനിമ...

ഗണേഷ്​ കുമാറിന്​ സിനിമ വകുപ്പ്​ കൂടി നൽകണമെന്ന്​ കേരള കോൺഗ്രസ്​ (ബി)

text_fields
bookmark_border
kb ganesh and pinarayi 98789
cancel
camera_alt

File Pic

തിരുവനന്തപുരം: മന്ത്രിസഭയിലേക്കെത്തുന്ന കെ.ബി. ഗണേഷ്​ കുമാറിന്​ സിനിമ വകുപ്പ്​ കൂടി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ കേരള കോൺഗ്രസ്​ (ബി). മന്ത്രിയുടെ ഔദ്യോ​ഗിക വസതി വേണ്ടെന്നും പേഴ്​സനൽ സ്റ്റാഫുകളുടെ എണ്ണം കുറക്കാൻ തയാറാണെന്നും പാർട്ടി ചെയർമാൻ എന്ന നിലയിൽ ​ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അറിയിച്ചു. നിലവിൽ സജി ചെറിയാനാണ്​ സിനിമ വകുപ്പ്​ കൈകാര്യം ചെയ്യുന്നത്​.

കേരള ചലച്ചി​ത്ര അക്കാദമി, കെ.എസ്​.എഫ്​.ഡി.സി, കൾചറൽ ആക്ടിവിസ്റ്റ്​ വെൽഫെയർ ഫണ്ട്​ ബോർഡ്​ തുടങ്ങിയ സ്ഥാപനങ്ങളാണ്​ സിനിമ വകുപ്പിന്‍റെ പരിധിയിൽ വരുന്നത്​. ആന്‍റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പായിരിക്കും ഗണേഷ്​ കുമാറിന്​ ലഭിക്കുക. ഇതിനു​ പുറമെയാണ്​ സിനിമ വകുപ്പിന്​ കൂടി ആവശ്യം ഉന്നയിച്ചത്​.

നേരത്തേ 2011ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വനം, കായികം വകുപ്പുകൾക്കൊപ്പം സിനിമ വകുപ്പ്​ കൂടി ഗണേഷിന്​ ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Congress (B)K B Ganesh Kumar
News Summary - Kerala Congress (B) demands film department to Ganesh Kumar
Next Story