കോട്ടയം: രണ്ട് മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് കേരള കോൺഗ്രസ്-എം. റോഷി അഗസ്റ്റിനും എൻ. ജയരാജിനും വേണ്ടിയാണ് മന്ത്രിപദവി ആവശ്യപ്പെട്ടത്. മന്ത്രിമാരെക്കുറിച്ച ഔദ്യോഗിക ചർച്ച തുടങ്ങിയിട്ടില്ലെന്നാണ് നേതാക്കളുടെ നിലപാട്. പ്രത്യേക വകുപ്പുകൾ വേണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടില്ല.
ജോസ് കെ. മാണി പരാജയപ്പെെട്ടങ്കിലും ഇടതു വിജയത്തിൽ നിർണായപങ്ക് വഹിച്ചെന്ന ആത്മവിശ്വാസത്തിലാണ് കേരള കോൺഗ്രസ്-എം. 11 സീറ്റാണ് അനുവദിച്ചത്. അതില്‍ അഞ്ചിടത്ത് വിജയിക്കാൻ കഴിഞ്ഞു. ജോസഫ് വിഭാഗം ഒപ്പമുണ്ടായിരുന്ന 2016ലെ െതരഞ്ഞെടുപ്പില്‍ ആറുസീറ്റിൽ കേരള കോണ്‍ഗ്രസ്-എം ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.