തിരുവനന്തപുരം: കേരള കോൺഗ്രസിലെ വിഭാഗീയത തെരുവിലേക്ക് പടരുന്നു. യൂത്ത് ഫ്രണ്ട് എം പാല ാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി ജോ യി എബ്രഹാമിെൻറ കോലം കത്തിച്ചു. അന്തരിച്ച കെ.എം. മാണിക്ക് പകരം പി.ജെ. ജോസഫ് പാർട്ടി ചെയ ർമാനായെന്ന് ഓഫിസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി എബ്രഹാം തെരഞ്ഞെടുപ്പ് കമീഷന ് കത്ത് നൽകിയതിനെ തുടർന്നാണ് യൂത്ത് ഫ്രണ്ട് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
കെ.എം. മാണിയുടെ വിശ്വസ്തനായിരുന്ന ജോയി എബ്രഹാം മാണിയുടെ മരണശേഷം ജോസ് കെ. മാണി വിരു ദ്ധ വിഭാഗത്തിലേക്ക് ചേക്കേറുകയായിരുന്നു. മുൻ രാജ്യസഭ അംഗമായ ജോയി എബ്രാഹം പി.ജെ. ജോ സഫിന് അനുകൂല നിലപാട് സ്വീകരിച്ചതോടെ പാലാ നിയോജകമണ്ഡലം യൂത്ത് ഫ്രണ്ട് കമ്മിറ്റി ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് നേരേത്ത പ്രമേയം പാസാക്കിയിരുന്നു. കെ.എം. മാണിയെ വഞ്ചിെച്ചന്ന മുദ്രാവാക്യമുയർത്തി നഗരത്തിൽ പ്രകടനം നടത്തിയ ശേഷമാണ് കോലം കത്തിച്ചത്.
ഇതിന് പിന്നാലെ എം.എൽ.എമാരായ റോഷി അഗസ്റ്റിനും ഡോ. എന് ജയരാജും പത്രസമ്മേളനം വിളിച്ച് ജോസഫ് വിഭാഗത്തിന്റെ നടപടിക്കെതിരെ രംഗത്തുവന്നു.
‘‘ജോസഫിെൻറത് അച്ചടക്ക ലംഘനം’’
പി.ജെ. േജാസഫ് തെരഞ്ഞെടുപ്പ് കമീഷന് കത്ത് കൊടുത്തുവെങ്കിൽ അത് അച്ചടക്ക ലംഘനമെന്ന് മാണി വിഭാഗത്തെ പ്രമുഖൻ റോഷി അഗസ്റ്റിൻ എം.എൽ.എ. കത്ത് നൽകാൻ ജോസഫിന് അധികാരമില്ല. ഇക്കാര്യം മാധ്യമങ്ങളിലൂെടയാണ് അറിഞ്ഞത്. ഇത് പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണ്. പാർട്ടി ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന സമിതിക്കാണ് അധികാരമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന കമ്മിറ്റി വിളിച്ച് വിഷയം ചർച്ച ചെയ്യണം. ഭരണഘടനാപരമായി പോകുകയാണ് വേണ്ടത്. പാർലമെൻററി പാർട്ടി ചേർന്ന് മിനിറ്റ്സ് ഉണ്ടാക്കി വരുേമ്പാഴാണ് ഒൗദ്യോഗികമാകുന്നത്. സീനിയർ ലീഡറായി ജോസഫ് ഇരിക്കണമെന്നതിൽ അഭിപ്രായ വ്യത്യാസമില്ല. സമവായം ഉണ്ടായില്ലെങ്കിൽ ഭൂരിപക്ഷ പ്രകാരം തീരുമാനം എടുക്കണം -അദ്ദേഹം പറഞ്ഞു.
‘‘ചെയർമാനെ തെരഞ്ഞെടുക്കണം’’
കേരള കോൺഗ്രസ് എം ചെയർമാനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടിവേണമെന്ന് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. പാർട്ടി ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി ചെയർമാൻ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എന്തിന് പി.ജെ. ജോസഫ് ഭയക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി വിഷയം സമവായത്തിലൂടെ പരിഹരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അതിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ചെയർമാൻ തെരഞ്ഞെടുപ്പ് നടത്തിയശേഷം പാർലമെൻററി പാർട്ടി ലീഡറെ തെരഞ്ഞെടുക്കണം. എല്ലാത്തിനും നിയമവും വ്യവസ്ഥയുംഉണ്ട്. ജൂൺ ഒമ്പതിനകം പാർലമെൻററി പാർട്ടി ലീഡറെ തെരഞ്ഞെടുത്ത് വിവരം അറിയിക്കണമെന്നാണ് സ്പീക്കർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.