കാസർകോട്: ‘കര്‍ഷകരക്ഷ, മതേതര ഭാരതം, പുതിയ കേരളം’ എന്നീ മുദ്രാവാക്യമുയർത്തി കേര ള കോണ്‍ഗ്രസ് (എം) വൈസ് ചെയര്മാന് ജോസ് കെ. മാണി എം.പി നയിക്കുന്ന കേരളയാത്രക്ക് കാസർേ കാട്ട് ഉജ്ജ്വല തുടക്കം. വ്യാഴാഴ്ച രാവിലെ കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസര ത്ത് പൊതുസമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ചെയര്മാന് കെ.എം. മാണി അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ ജോസ് കെ. മാണിക്ക് പാര്‍ട്ടി പതാക കൈമാറി യാത്രയുടെ ഉദ്ഘാടനം വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ് നിര്‍വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി.
ഫോർവേഡ് ബ്ലോക്ക് േദശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ, എം.എൽ.എമാരായ ഡോ.എൻ. ജയരാജ്, എൻ.എ. നെല്ലിക്കുന്ന്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, മുസ്ലിം ലീഗ് ട്രഷറർ സി.ടി. അഹമ്മദലി തുടങ്ങിയവർ സംസാരിച്ചു. ജാഥ ക്യാപ്റ്റൻ ജോസ് കെ. മാണി മറുപടി പ്രസംഗം നടത്തി. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം.സി. ഖമറുദ്ദീൻ, ഡി.സി.സി പ്രസിഡൻറ് ഹക്കിം കുന്നിൽ, നാഷനൽ അബ്ദുല്ല, കേരള കോൺഗ്രസ് (എം) നേതാക്കളായ ജെറ്റോ ജോസഫ്, സേവി കുരിശുവീട്ടിൽ, പി.വി. മൈക്കിൾ, സജി മഞ്ഞക്കടമ്പിൽ, ഉഷാലയം ശിവരാജൻ, ജോസ് പുത്തൻകാല, റെജി കുന്നംകോട്ട്, ജോയി കുന്നേൽ തുടങ്ങിയവർ സംബന്ധിച്ചു. മുൻ എം.പി അഡ്വ. ജോയി എബ്രഹാം സ്വാഗതവും കാസർകോട് ജില്ല പ്രസിഡൻറ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ നന്ദിയും പറഞ്ഞു. 14 ജില്ലകളിലായി നൂറില്‍ പരം കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം കേരള യാത്ര ഫെബ്രുവരി 15ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മഹാസമ്മേളനത്തോടെ സമാപിക്കും.
മുഴുവന്‍ ജനതയുടെയും പുരോഗതി ഉറപ്പുവരുത്തുന്ന പുതിയ കേരളത്തിനായുള്ള വികസന മാനിഫെസ്റ്റോ കേരളയാത്ര സമാപിക്കുേമ്പാഴേക്കും രൂപപ്പെടുത്തുമെന്ന് ജാഥ ക്യാപ്റ്റൻ ജോസ് കെ. മാണി മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.