കേരളാ കോൺഗ്രസിലെ പ്രശ്​നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ്​ ഇടപെടും​ -ഉമ്മൻചാണ്ടി

അഹമ്മദാബാദ്: പാർട്ടി വർക്കിങ്​ ​ചെയർമാൻ പി.ജെ. ജോസഫിന് ലോക്സഭാ സീറ്റ് നിഷേധിച്ചതടക്കമുള്ള കേരളാ കോൺഗ്രസ് എമ ്മിലെ പ്രശ്​നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ്​ ഇടപെടുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി​ ഉമ്മൻചാണ്ടി. കേരളത്തിലെത്തി യതിന്​ ശേഷം കെ.പി.സി.സി പ്രസിഡൻറും പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്​ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ഗതിയിൽ മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. പക്ഷെ ഇതൊരു പ്രത്യേക സാഹചര്യമാണ്. കേരളാ കോൺഗ്രസിലെ ഇരുവിഭാഗങ്ങളുമായി പ്രത്യേകം ചർച്ച നടത്തുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ത​​െൻറ സ്ഥാനാര്‍ത്ഥിത്വത്തി​​െൻറ കാര്യത്തിൽ പഴയ നിലപാട് തന്നെയാണെന്നും എം.എൽ.എ എന്ന നിലയിൽ ലോക്സഭയിൽ മത്സരിക്കേണ്ട കാര്യമില്ലെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.

Tags:    
News Summary - Kerala Congress m oommen chandy -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.