െകാച്ചി: പീസ് ഇൻറര്‍നാഷനല്‍ സ്കൂള്‍ അടച്ചുപൂട്ടാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് ലഭിച്ചാൽ ഉടൻ നടപടിയുണ്ടാകുമെന്ന് എറണാകുളം ജില്ല വിദ്യാഭ്യാസ വകുപ്പ്. ഉത്തരവ് സംബന്ധിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. അത് കിട്ടിയാൽ നടപടികളിലേക്ക് കടക്കും. അംഗീകാരം റദ്ദാക്കിയാൽ നിലവിലുള്ള കുട്ടികളെ സമീപത്തെ മറ്റ് സ്കൂളുകളിലേക്ക് മാറ്റുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക പ്രഭാഷകനായ എം.എം. അക്ബറിെൻറ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീസ് ഫൗണ്ടേഷന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
സ്കൂളിനെതിരായ കേസില്‍ പാഠഭാഗം തയാറാക്കിയ ബറൂജ് പബ്ലിക്കേഷന്‍സ് ഉടമ അടക്കം മൂന്നുപേരെ കൊച്ചി പൊലീസ് മുംബൈയിലെത്തി മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, സ്കൂൾ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ചക്കരപ്പറമ്പ് പീസ് ഇൻറർനാഷനൽ സ്കൂൾ പി.ടി.എ ഭാരവാഹികൾ പറഞ്ഞു.
സി.ബി.എസ്.ഇ അംഗീകാരത്തിനുള്ള എൻ.ഒ.സി ലഭിക്കുന്നതിന് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ അധ്യയനവർഷം തന്നെ അത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.