പരിപാടിക്കെത്തിയത് എത്തിയത് 20 പേര്‍; പ്രകോപിതനായി എം.എം. മണി, ആളെ കൂട്ടാതെ എവിടെ പരിപാടി നടത്തിയാലും എതിർക്കുമെന്ന്

ഇടുക്കി: മഹിളാ കോൺഗ്രസ് നേതാവ് മിനി പ്രിൻസ് പ്രസിഡന്റായ കരുണാപുരം പഞ്ചായത്തി​െൻറ കേരളോത്സവം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എം. മണിക്ക് മുൻപിൽ 20 പേർ മാത്രം. ഇതോടെ, ത​​െൻറ അമർഷം പ്രകടിപ്പിച്ച് മണി വേദി വിട്ടു.

പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ നിങ്ങൾ ഇക്കാര്യത്തിൽ സാമാന്യ മര്യാദ കാണിച്ചില്ലെന്നു വേദിയിലിരുന്ന മിനി പ്രിന്‍സിനോടു മണി പറഞ്ഞു. അത്യാവശ്യമുള്ളതിനാൽ പോകുകയാണെന്നു പറഞ്ഞ് ഉദ്ഘാടനം നടത്തിയെന്ന് വരുത്തുകയായിരുന്നു എം.എം. മണി. ആളെ കൂട്ടാതെ എവിടെ പരിപാടി നടത്തിയാലും എതിർക്കുമെന്നും മണി പറഞ്ഞു.

അതേസമയം എം.എം. മണി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പരിപാടി നേരത്തെ നടത്തിയതെന്നും ഇതിനാലാണ് ആളു കുറഞ്ഞതെന്നുമാണു സംഘാടകരുടെ പ്രതികരണം. ആറു മണിക്കു തീരുമാനിച്ച പരിപാടി അഞ്ചേകാലിനു തുടങ്ങേണ്ടി വന്നാൽ ആളുകൾ ഉണ്ടാകുമോ എന്നാണു പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസിന്റെ ചോദിക്കുന്നത്. എം.എം. മണി. മണിയുടെ നാവ് നേരെയാകുവാൻ പ്രർഥനാ യജ്ഞം സംഘടിപിച്ച മഹിളാ കോൺഗ്രസ് നേതാവാണ് പഞ്ചായത്ത് പ്രസിഡൻറ് മിനി പ്രിൻസ്. 

Tags:    
News Summary - Kerala Festival of Karunapuram Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.