തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന വീട്, സ്കൂൾ, ആശുപത്രി എന്നിവയുടെ പുനർനിർമാണം വിവിധ ഏജൻസികളുടെ സഹകരണത്തോടെ നടത്താൻ മന്ത്രിസഭ ഉപസമിതി തീരുമാനിച്ചു. ഏജൻസികളുടെയും വ്യക്തികളുടെയും സഹായ വാഗ്ദാനം ഏകോപിപ്പിക്കാൻ ആസൂത്രണ വകുപ്പ് വെബ് പോർട്ടൽ തയാറാക്കുമെന്നും മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു.
മരിച്ചവരുടെ ആശ്രിതർക്കാണ് നാലുലക്ഷം രൂപ നൽകുക. വീട് നിർമാണം അടക്കമുള്ളവക്കല്ല. തകർന്ന വീടുകൾക്ക് നാലു ലക്ഷവും ഭൂമി നഷ്ടമായാൽ അതിനടക്കം 10 ലക്ഷവും സഹായം നൽകുമെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു.
•പ്രളയ മേഖലകളിലെ 4305 ടൺ അജൈവ മാലിന്യം ഘട്ടംഘട്ടമായി സംസ്കരിക്കും. 4218 ടൺ ജൈവ മാലിന്യത്തിൽ 4030 ടൺ സംസ്കരിച്ചു കഴിഞ്ഞു.
•122 ക്യാമ്പുകളിൽ 1498 കുടുംബങ്ങളിലെ 4857 പേരാണ് ബാക്കിയുള്ളത്. വെള്ളം കയറിയ 6.89 ലക്ഷം വീടുകളിൽ 3591 എണ്ണം മാത്രമാണ് വൃത്തിയാക്കാൻ ബാക്കി. 3.91 ലക്ഷം കിണർ വൃത്തിയാക്കി.
•വീട്ടുസാധനങ്ങൾ വാങ്ങാൻ കുടുംബശ്രീ വഴി നൽകുന്ന ലക്ഷം രൂപയുടെ വായ്പ സെപ്റ്റംബർ 25 മുതൽ നൽകും.
•ഇതുവരെ 2000 വിദ്യാലയങ്ങളിൽനിന്ന് 2.05 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു. 16,000ത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
•നഷ്ടപ്പെട്ട രേഖകളുടെ വിതരണത്തിന് സമയമെടുക്കും. നടപടി വേഗത്തിലാക്കും. എറണാകുളത്ത് നൽകിത്തുടങ്ങി.
•പകർച്ചവ്യാധി ഒഴിവാക്കാൻ നടപടി ഉൗർജിതമാക്കും.
•ശബരിമലയിലേക്കുള്ള റോഡുകൾ തീർഥാടനം തുടങ്ങുംമുമ്പ് ഗതാഗത യോഗ്യമാക്കും.
•10,000 രൂപയുെട സഹായ വിതരണം ഉടൻ പൂർത്തിയാക്കും. 5.1 ലക്ഷം പേർക്ക് നൽകി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച സാേങ്കതിക പ്രശ്നമാണ് വിതരണം വൈകാൻ കാരണം. 623 പരാതികൾ പരിശോധിക്കും.
• മരിച്ച 488 പേരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം വീതം ഉടൻ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.