കോഴിക്കോട്: സംസ്ഥാനത്ത് മഴക്ക് ശമനമുണ്ടെങ്കിലും മിക്കയിടത്തും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ കണ ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർ ത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധിയാണ്.
കോഴിക്കോട് ജില്ലയിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയാണ്. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും.
മഴ കുറവുണ്ടെങ്കിലും ജില്ലയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നതും പരിഗണിച്ചാണ് അവധി. തുടർച്ചയായി മഴപെയ്ത സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വം പരിശോധിക്കാനും ജില്ല കലക്ടർ നിർദേശം നൽകി.
എൽ.എസ്.ജി.ഡി അസിസ്റ്റൻറ് എൻജിനീയറും ഓവർസിയറും സ്കൂളുകൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് അതാത് പഞ്ചായത്ത് സെക്രട്ടറിക്കും സബ് ഡിവിഷണൽ മജിസ്ട്രേറ്റിനും റിപ്പോർട്ട് നൽകണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. നഗരസഭകളിലെ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് കോർപ്പറേഷൻ എ.ഇമാരും റിപ്പോർട്ട് നൽകണം.
വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും പല സ്കൂളുകളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി വയനാട് ജില്ലയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല.
കാസർകോട് ജില്ലയിൽ നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിനും ക്യാമ്പ് പ്രവർത്തിച്ച അങ്കണവാടികൾക്കും കോളജുകൾക്കും അവധി ബാധകമാണ്.
കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. എം.ജി സർവകലാശാലക്ക് കീഴിലെ കോളജുകളിൽ ആഗസ്റ്റ് 14ന് നടത്താൻ നിശ്ചയിച്ച വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.