പ്രളയം മായ്ച്ചുകളഞ്ഞ കുട്ടനാടൻ അതിരുകളിൽ ചൊവ്വാഴ്ച കതിരിട്ടത് ഒരുമയുടെ സങ്കീർത്തനം. പേമാരിയിലും പ്രളയത്തിലും അടിഞ്ഞുകൂടിയ സകലമാലിന്യങ്ങളെയും കഴുകിയിറക്കി, അവിടെ നിന്നിറങ്ങിപ്പോരേണ്ടി വന്ന മനുഷ്യരെ തിരികെ കയറ്റാനുള്ള ദൗത്യത്തിനാണ് ഇന്നലെ തുടക്കമായത്. തുടക്ക ദിവസത്തിലെ ഏകോപനം ഇല്ലായ്മ ചില്ലറ ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും മഹാപ്രളയത്തിനു ശേഷമുള്ള മഹായജ്ഞമായി മാറി ഇത് -ഒരു പുതിയ സംസ്കാരത്തിെൻറ തുടക്കവും. സംസ്ഥാനം കണ്ട ഏറ്റവും വലിയ പുനരധിവാസ ദൗത്യത്തിനാണ് ആരംഭമായത്. ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയ കുട്ടനാട്ടിലെ ഒന്നര ലക്ഷത്തിലധികം ആൾക്കാർക്കാണ് തിരിച്ചെത്തേണ്ടത്. അതിനായി ചളി നീക്കം ചെയ്യൽ, പരിസര ശുചീകരണം, കുടിവെള്ളം ഉറപ്പുവരുത്തൽ തുടങ്ങിയവക്കു വേണ്ടിയാണ് കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരങ്ങൾ ഒരേ മനസ്സോടെ രംഗത്തിറങ്ങിയത്. അര ലക്ഷത്തോളം പേർ ഭാഗഭാക്കായി. ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി. സുധാകരനും ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസകും പങ്കാളികളായി കൊണ്ടാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. മന്ത്രി തിലോത്തമനും പെങ്കടുത്തു. ആലപ്പുഴ/കോട്ടയം/പത്തനംതിട്ട: ചരിത്രത്തിെൻറ ഭാഗമാവുകയാണ് തങ്ങളെന്ന ബോധ്യത്തിലായിരുന്നു ഒരോ സന്നദ്ധപ്രവർത്തകെൻറയും ചുവടുവെപ്പുകൾ. ഇതുവരെ കാണുകയോ ചെയ്യുകയോ പരിചയിക്കുകയോ ചെയ്തിട്ടില്ലാത്ത ജോലികൾ ഒരു ഭാവവ്യത്യാസവുമില്ലാതെ, ഏകമനസ്സോടെയാണ് അവർ ചെയ്തത്. കേരളത്തിെൻറ നെല്ലറയായ കുട്ടനാടിെൻറ കാവൽക്കാരെ സുരക്ഷിത ഭവനങ്ങളിൽ എത്തിക്കുക, അവർക്ക് ആവശ്യമായ ആശുപത്രികൾ, വിദ്യാലയങ്ങൾ, മറ്റു ഒാഫിസുകൾ, പൊതു ഇടങ്ങൾ എന്നിവ നന്നാക്കിക്കൊടുക്കുക തങ്ങളുടെ ചുമതലയാണെന്ന ഭാവമായിരുന്നു അവർക്ക്.
ഏെറ ആവേശത്തോടെയായിരുന്നു തുടക്കം മുതൽ സന്നദ്ധപ്രവർത്തകർ. കൈനകരി, പുളിങ്കുന്ന്,കാവാലം, ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളിലേക്കുള്ള പ്രവർത്തകർ പുറപ്പെടുന്ന ആലപ്പുഴ പുന്നമട ഫിനിഷിങ്ങ് പോയൻറ് െജട്ടിയിൽ ഇക്കാലമത്രയും ഇത്തരമൊരു തിരക്ക് ഉണ്ടായിട്ടില്ല. തിങ്കളാഴ്ച രാത്രിതന്നെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആലപ്പുഴയിൽ എത്തിയിരുന്നു.
ചൊവ്വാഴ്ച നേരം വെളുക്കുേമ്പാൾ തന്നെ ഇവർക്ക് കുപ്പിവെള്ളവും ബിസ്കറ്റ്, ബ്രഡ്, ഏത്തപ്പഴം തുടങ്ങിയവയും എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്സി സൈക്ലിൻ ഗുളികകളും യഥേഷ്ടം വിതരണം ചെയ്തിരുന്നു.രാവിലെ കോട്ടയം പോർട്ടിെൻറ ബാർജിൽ കാവാലത്തെ 13 വാർഡുകളിലേക്കായി സ്ത്രീകളടക്കമുള്ള അഞ്ഞൂറോളം പേരുണ്ടായിരുന്നു. ആലപ്പുഴയിലെ സി.പി.എമ്മിെൻറ ഏരിയ കമ്മിറ്റികളിലെ യുവാക്കളും സ്ത്രീകളും അടങ്ങുന്ന സംഘത്തിന് പുറമെ മുംബൈ െഎ.െഎ.ടിയിലെ ഗവേഷണ വിദ്യാർഥികളും ഷൊർണൂർ അൽ അമീൻ എൻജിനീയറിങ് കോളജിലെ പത്തംഗ സംഘവും ഉണ്ടായിരുന്നു. ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റി അംഗം സി.പി. ജയരാജെൻറ നേതൃത്വത്തിലുള്ള അമ്പതംഗ സംഘം ആയുധങ്ങളടക്കമാണ് കാവാലത്ത് ബസ് മാർഗം എത്തിയത്.
ആലപ്പുഴ, നെടുമുടി, മെങ്കാമ്പ്, ചമ്പക്കുളം, കാവാലം, പുളിങ്കുന്ന് ,നീലംപേരൂർ, രാമങ്കരി,മുട്ടാർ, തകഴി, തലവടി, കിടങ്ങറ എന്നിവടങ്ങളിൽ ചളിയിൽ പുതഞ്ഞ് മാലിന്യം മൂടിയ വീടുകളുടെയും സ്ഥാപനങ്ങളുടെയും ശുചീകരണം സന്നദ്ധ പ്രവർത്തകരെ ശരിക്കും വലച്ചു. നഷ്ടത്തിെൻറ കണക്കെടുപ്പും നടക്കുന്നുണ്ട്. സകലതും നഷ്ടപ്പെട്ട് വീടുകളിലെത്തിയവരുടെ മാനസികാഘാതം കുറക്കാനുള്ള ദൗത്യവുമായി നിംഹാൻസിൽനിന്ന് പരിശീലനം നേടിയ കൗൺസലേഴ്സും കുട്ടനാട്ടിലുണ്ട്. ഇനിയും െവള്ളമിറങ്ങാത്ത താഴ്ന്ന പ്രദേശങ്ങളിൽ ബോട്ടിലും വള്ളങ്ങളിലും സന്നദ്ധ പ്രവർത്തകരെ എത്തിച്ചപ്പോൾ മറ്റിടങ്ങളിൽ ആയരിക്കണക്കിനാളുകളെ ടോറസ് ലോറികളിലും ട്രാക്ടറുകളിലുമാണ് എത്തിച്ചത്.
പ്രളയാനന്തരം കുട്ടനാട് പൂർണമായും ശുചീകരിക്കുന്നതിെൻറ ഭാഗമായി ആലപ്പുഴയിൽനിന്ന് കൂറ്റൻ ബാർജിൽ പുറപ്പെട്ടവരുടെ സംഘം വേമ്പനാട്ടുകായലിലൂടെ കാവാലം, പുളിങ്കുന്ന്, മേഖലയിലേക്ക് പോകുന്നു. കേരളം കണ്ട ഏറ്റവും വലിയ ശുചീകരണ പ്രവർത്തനത്തിന് സ്വയംസന്നദ്ധരായി പതിനായിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്
ഒാരോരുത്തർക്കും ചുമതലകൾ വീതിച്ചു നൽകിയിരുന്നു. മന്ത്രി തോമസ് െഎസക് പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ ശുചീകരണ ദൗത്യത്തിന് മേൽനോട്ടം വഹിച്ചു. മന്ത്രിക്കൊപ്പം ജീവനക്കാരും ഡോക്ടർമാരും നഴ്സുമാരും സന്നദ്ധ പ്രവർത്തകരും അണിനിരന്നപ്പോൾ വെളളത്തിൽ മുങ്ങിയ ആശുപത്രി പുനർജനിച്ചു. ബുധനാഴ്ച മുതൽ ആശുപത്രിയുടെ പ്രവർത്തനം സാധാരണ നിലായിലാവും. വെള്ളം കയറിയതോടെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗികളെ അവിടെ നിന്ന് മാറ്റിയിരുന്നു. ആലപ്പുഴ-ചങ്ങനാശ്ശേരി എ.സി.റോഡിൽ ഇനിയും ഗതാഗതം പുനരാരംഭിച്ചിട്ടില്ല. എങ്കിലും എ.സി റോഡ് കേന്ദ്രീകരിച്ചായിരുന്നു ശുചീകരണത്തിനുള്ള നടപടികൾ.
അപ്പർകുട്ടനാെട്ട പുളിക്കീഴ് ബ്ലോക്ക് പ്രദേശത്തെ പഞ്ചായത്തുകൾ, കുട്ടനാട്ടിലെ മാന്നാർ, എടത്വ, ചക്കുളത്തുകാവ്, മുട്ടാർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് കുടുംബശ്രീ പ്രവർത്തകരാണ് ശുചീകരണത്തിനിറങ്ങിയത്. വിവിധയിടങ്ങളിൽനിന്ന് വാഹനങ്ങളിൽ രാവിലെ 10ന് മുമ്പ് നിർദിഷ്ട സ്ഥലങ്ങളിലെത്തി സംഘങ്ങളായി തിരിഞ്ഞ് വീട് വീടാന്തരം കയറിയിറങ്ങുകയായിരുന്നു. പുളിക്കീഴ് ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളിലെ വീടുകൾ ശുചീകരിക്കുന്നതിനു മാത്രം 6757 കുടുംബശ്രീ വനിതകളാണ് എത്തിയത്. ഒപ്പം യുവജന സംഘടന പ്രവർത്തകരും.
കുട്ടനാട്ടുകാരുടെ മനസ്സും തളം കെട്ടിക്കിടക്കുന്ന വെള്ളവും എല്ലാം കലങ്ങി തന്നെ കിടക്കുകയാണ്. പൊളിഞ്ഞ മതിലുകളും ചളിമൂടിയ മുറ്റങ്ങളും പഴുത്തുണങ്ങിയ കാർഷിക വിളകളും നിറംകെട്ട വീടുകളുടെ ഭിത്തികളും എല്ലാം ചേർന്ന് പ്രേതഭൂമിക്ക് സമാനമായാണ് പ്രദേശം. ഇവിടെ പുതുവെളിച്ചം വരുത്താനായിരുന്നു സന്നദ്ധപ്രവർത്തകരുടെ ശ്രമം. ഇത്തരം ഒരു പരിപാടി സർക്കാർ ആസൂത്രണം ചെയ്യുമെന്ന് കുട്ടനാട്ടുകാർ കരുതിയിരുന്നില്ല.
അതിനാൽ മിക്കവരും തനിയെയും കൂലി കൊടുത്തും വീട്ടകങ്ങളിൽ അടിഞ്ഞുകൂടിയ ചളിയും മാലിന്യവും നീക്കിത്തുടങ്ങിയിരുന്നു. അതിനാൽ ചൊവ്വാഴ്ച റോഡുകളിലെയും സ്കൂളുകളിലെയും ചളിനീക്കുന്നതിലാണ് ശ്രദ്ധവെച്ചത്. കിണറുകൾ കക്കൂസ് മാലിന്യം അടക്കം അടിഞ്ഞ നിലയിലാണ്. സന്നദ്ധ സംഘടനകൾ എത്തിക്കുന്ന കുപ്പിവെള്ളമാണ് ഇവിടത്തുകാർക്കെല്ലാം ദാഹമകറ്റാൻ അത്താണിയാകുന്നത്. സ്കൂളുകളിലെ ക്ലാസ് മുറികളും ഫർണിച്ചറുകളും എല്ലാം കഴുകിയിറക്കി. മുറ്റത്തെ ചളി നീക്കം ചെയ്യൽ വരും ദിവസങ്ങളിലും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.