തിരുവനന്തപുരം: മൂന്ന് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഉൗഷ്മള വരവേൽപ്. ഗവർണർ ജ. പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രാഷ്ട്രപതിയെ സ്വീകരിച്ചു. ഞായറാഴ്ച വൈകുന്നേരം നാലരയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി എത്തിയത്.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ടോംജോസ്, എയര്‍ഫോഴ്‌സ് കമാന്‍ഡിങ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, കലക്ടര്‍ കെ. വാസുകി, പൊലീസ് കമീഷണര്‍ പി. പ്രകാശ്, ഗവര്‍ണറുടെ ഭാര്യ സരസ്വതി സദാശിവം, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവരും രാഷ്ട്രപതിയെ സ്വീകരിച്ചു. ഭാര്യ സവിതാ കോവിന്ദും രാഷ്ട്രപതിയോടൊപ്പമുണ്ടായിരുന്നു.
വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലെത്തിയ രാഷ്ട്രപതി ഞായറാഴ്ച അവിടെയാണ് തങ്ങിയത്. തിങ്കളാഴ്ച രാവിലെ 11ന് നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിെൻറ ഭാഗമായ ജാനാധിപത്യത്തിെൻറ ഉത്സവം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് കൊച്ചിയിലേക്ക് പോകുന്ന രാഷ്ട്രപതി എറണാകുളത്തെ ഗവൺമെൻറ് െഗസ്റ്റ് ഹൗസിൽ താമസിക്കും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ബോൾഗാട്ടി പാലസിൽ ഹൈകോടതി ചീഫ്ജസ്റ്റിസ്, ജഡ്ജിമാർ എന്നിവരുമായി പ്രാതൽ കൂടിക്കാഴ്ച നടത്തും.
ഹെലികോപ്ടറിൽ തൃശൂരിലേക്ക് പോകുന്ന രാഷ്ട്രപതി 11ന് സെൻറ് തോമസ് കോളജിെൻറ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഹെലികോപ്ടർ മാർഗം ഗുരുവായൂരിൽ എത്തുന്ന രാഷ്ട്രപതി ഗുരുവായൂര്‍ ക്ഷേത്രം, മമ്മിയൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തും. കൊച്ചിയിൽ എത്തിയ ശേഷം ഉച്ചക്ക് 2.45ന് ഡൽഹിക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.