കൊച്ചി: സ്ഥലം വാങ്ങി തീറാധാരം നടത്തി താമസം തുടങ്ങിയ ശേഷം കൂടുതൽ പണം ആവശ്യപ്പെട്ട് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ഉടമകൾക്ക് നൽകുന്ന നോട്ടീസുകൾ വീടിനു മേൽ തൂങ്ങുന്ന ഡമോക്ലസിന്റെ വാളാണെന്ന് ഹൈകോടതി.
ഇടപാടുകാരന് സ്ഥലം കൈമാറിക്കഴിഞ്ഞാൽ പിന്നെ ജി.സി.ഡി.എക്ക് അതിൽ അവകാശമില്ല. കൂടുതൽ വില ആവശ്യപ്പെട്ട് ജി.സി.ഡി.എയുടെ ഭീഷണി 40 വർഷം മുമ്പ് സ്ഥലം വാങ്ങിയവരുടെ തലക്കു മുകളിൽപോലും തൂങ്ങുന്ന അവസ്ഥ അനുവദിക്കാനാവില്ല. ഈ വാൾ ഉടൻ അറുത്തുമാറ്റി താമസക്കാരെ പൂർണ ഉടമസ്ഥരാക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
ജി.സി.ഡി.എയിൽനിന്ന് വർഷങ്ങൾക്ക് മുമ്പ് സ്ഥലം വാങ്ങിയവരോടുപോലും അധിക തുക ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ചോദ്യം ചെയ്യുന്ന ഹരജികളിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.