കൊച്ചി: സ്കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥി സമരവും പ്രകടനവും വിലക്കി ഹൈകോടത ി ഉത്തരവ്. പഠനത്തെ ബാധിക്കുംവിധം ഇത്തരം പ്രവര്‍ത്തനങ്ങൾ ഉണ്ടാകുന്നില്ലെന്നും ആരെയ ും നിർബന്ധിച്ച് സമരത്തിന് ഇറക്കുന്നില്ലെന്നും ഉറപ്പാക്കേണ്ട ബാധ്യത പൊലീസിനുണ് ടെന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ വ്യക്തമാക്കി.
സ്ഥാപന മേധാവികൾ ആവശ്യപ്പെട ്ടാൽ കാമ്പസുകളിൽ പൊലീസ് സംരക്ഷണം നൽകണം. വിദ്യാലയങ്ങളിലെയും കലാലയങ്ങളിലെയും വിദ്യാര്‍ഥി രാഷ്ട്രീയം പഠനത്തെ ബാധിക്കുന്നതായി കാട്ടി വിവിധ മാനേജ്മെൻറുകളും രക് ഷാകര്തൃ സംഘടനകളും സമർപ്പിച്ച 26 ഹരജികൾ തീർപ്പാക്കിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തര വ്.
ഇതുമായി ബന്ധപ്പെട്ട മുന്‍കാല ഉത്തരവുകള്‍ പാലിക്കുന്നില്ലെന്ന് കോടതി പറഞ് ഞു. താൽപര്യമില്ലാത്ത കുട്ടികളെ സമരത്തിനു നിര്‍ബന്ധിക്കാനാകുമോ, സമരം, പ്രകടനം തുടങ്ങിയവ ആസൂത്രണം െചയ്യാൻ വിദ്യാര്‍ഥി സംഘടനകൾക്ക് യോഗം വിളിക്കാനാകുമോ, സ്കൂള്‍ കാമ്പസിൽ പൊലീസിന് എത്രത്തോളം ഇടപെടാം തുടങ്ങിയ വിഷയങ്ങളിൽ പരിഹാരമുണ്ടാകേണ്ടതുണ്ട്.
മൗലികാവകാശമായ വിദ്യാഭ്യാസത്തിനു തടസ്സമാകുന്നതെന്തും ഭരണഘടന വിരുദ്ധമാണ്. വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുന്നത് വിദ്യാഭ്യാസ അവകാശത്തിെൻറ ലംഘനവും വിദ്യാഭ്യാസ സ്ഥാപനത്തിെൻറ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നത് മാനേജ്മെൻറിെൻറ മൗലികാവകാശത്തിെൻറ ലംഘനവുമാണ്. പഠനം തടസ്സപ്പെടുത്താന്‍ സംഘടനകൾക്ക് ഒരു അവകാശവുമില്ല.
വിദ്യാർഥി സംഘടനകൾ കാമ്പസിൽ പ്രതിരോധത്തിലാകുേമ്പാഴൊക്കെ പുറത്തുനിന്ന് മാതൃരാഷ്ട്രീയ സംഘടനയുടെ പിന്തുണ ലഭിക്കാറുണ്ട്. വിദ്യാര്‍ഥി സംഘടനകളുടെ പ്രവർത്തനമാണ് കാമ്പസിൽ സംഘർഷത്തിലേക്ക് വഴിതെളിയിക്കുന്നത്. കാമ്പസില്‍നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. കാമ്പസുകളില്‍ കൊലപാതകംവരെ നടന്നിട്ടുണ്ട്.
അനിഷ്ടസംഭവങ്ങളുടെ പേരില്‍ കോളജുകൾ അടച്ചിടേണ്ടിയും വരുന്നു. ഇതിെൻറയെല്ലാം ദുരിതം മുഴുവന്‍ അനുഭവിക്കുന്നത് വിദ്യാര്‍ഥികളാണ്. സമരം ആസൂത്രണം ചെയ്യാൻ സ്കൂള്‍, കോളജ് കാമ്പസുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് യോഗം വിളിക്കാന്‍ അവകാശമില്ല. കാമ്പസിൽ വിദ്യാർഥികളുടെ ഭാഗത്തുനിന്ന് ക്രിമിനല്‍ പ്രവര്‍ത്തനം നടന്നാല്‍ മറ്റേത് കുറ്റവാളിയോടും എന്ന പോലെ നടപടി സ്വീകരിക്കാന്‍ പൊലീസിനു ബാധ്യതയുണ്ട്. ആവശ്യമെങ്കില്‍ കാമ്പസിനകത്ത് പൊലീസിന് അനുമതിയില്ലാതെ കയറാം എന്നും ഉത്തരവുണ്ട്. സമരവും മറ്റും നിരോധിക്കാന്‍ മാനേജ്മെൻറുകളെ അധികാരപ്പെടുത്തിയുള്ള ഉത്തരവും നിലവിലുണ്ട്.
അതേസമയം, വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിന് ഈ വിധി തടസ്സമല്ല. വിദ്യാര്‍ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും സംഘടിക്കാനും സംഘടന രൂപവത്കരിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രതിഷേധവും സാധ്യമാണ്. അങ്ങനെ പ്രതിഷേധിക്കുമ്പോള്‍ ഇരയാക്കപ്പെടാതിരിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ട്. രാഷ്ട്രീയ നിലപാടുകൾ അവതരിപ്പിക്കാൻ അനുയോജ്യമായ ഫോറങ്ങൾ രൂപവത്കരിക്കുന്നതിന് വിധി തടസ്സമല്ല.
രേഖാമൂലമോ അല്ലാതെയോ ആവശ്യപ്പെട്ടാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് പൊലീസ് സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ പൊലീസ് ഓഫിസര്‍മാര്‍ക്കും നിർദേശം നൽകണമെന്ന് ഡി.ജി.പിയോട് കോടതി ഉത്തരവിട്ടു.
അപ്പീൽ സാധ്യത പരിശോധിക്കും
തിരുവനന്തപുരം: കോളജുകളിലെ വിദ്യാർഥി രാഷ്ട്രീയം സംബന്ധിച്ച ഹൈകോടതി വിധിയിൽ അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി. ജലീൽ. വിധിപ്പകർപ്പ് ലഭിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കോളജ് യൂനിയൻ പ്രവർത്തനങ്ങൾക്ക് നിയമപരിരക്ഷ നൽകാനുള്ള നിയമനിർമാണവുമായി സർക്കാർ മുന്നോട്ടുപോകും. കോടതി വിധി കൂടി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെയായിരിക്കും ഇതിനായുള്ള കരട് ഒാർഡിനൻസ് തയാറാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.