കോട്ടയം: കേരളത്തിൽ സ്ത്രീകൾക്ക് നേരെ അതിക്രമം നടക്കുന്നില്ലെന്ന് പറയുന്നില്ലെന്നും എന്നാൽ, അതിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. ജനാധിപത്യ മഹിള അസോസിയേഷന്‍റെ നേതൃത്വത്തിൽ പുതുപ്പള്ളി പാമ്പാടിയിൽ സംഘടിപ്പിച്ച വനിത അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ബി.ജെ.പിയും കോൺഗ്രസും ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം സ്ത്രീകൾക്ക് സുരക്ഷിത ഇടമാണ്. കേന്ദ്രസർക്കാറിന്‍റെ രേഖകളിൽപോലും കേരളമാണ് സ്ത്രീ സുരക്ഷിത ഇടങ്ങളിൽ ഒന്നാമത്. എന്നാൽ, കുടുതൽ സുരക്ഷിതത്വവും വിദ്യാഭ്യാസവും ഭക്ഷണവുമെല്ലാം സ്ത്രീകൾ അർഹിക്കുന്നുണ്ട്. മോദി സർക്കാർ എല്ലാ ആനുകൂല്യങ്ങളും വെട്ടിക്കുറക്കുമ്പോൾ അത് ലഭ്യമാക്കാനുള്ള നടപടികളാണ് പിണറായി സർക്കാർ കേരളത്തിൽ ചെയ്യുന്നതെന്നും സുഭാഷിണി അലി പറഞ്ഞു.
പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ലതിക സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിനൊപ്പം റോഡ്ഷോയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.