കേരളം ലക്ഷദ്വീപിനൊപ്പം, ദ്വീപി​െൻറ വേദന കേരളത്തി​േൻറത് കൂടി -മന്ത്രി എ.കെ. ശശീന്ദ്രൻ

ആലുവ: കേരളം ലക്ഷദ്വീപിനൊപ്പമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലി​െൻറ സാന്നിദ്ധ്യത്തിൽ ആലുവ പാലസിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണം ദ്വീപ് നിവാസികളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. അവർക്ക് വർജ്ജ്യമായ മദ്യം യഥേഷ്ടം നൽകാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വികസന പുകമറയിൽ ലക്ഷദ്വീപി​െൻറ സത്വം നശിപ്പിക്കാനാണ് അഡ്മിനിസ്‌ട്രേറ്റർ ശ്രമിക്കുന്നത്‌. ഒരു നാടി​െൻറ പാരമ്പര്യത്തിനും പൈതൃകത്തിനും അനുസൃതമായ വികസനമാണ് നടപ്പാക്കേണ്ടത്. എന്നാൽ, അതിന് വിരുദ്ധമായി കോർപ്പറേറ്റ് താത്പര്യമാണ് അഡ്മിനിസ്‌ട്രേറ്റർ നടപ്പാക്കാൻ ശ്രമിക്കുന്നത്.

ഇത്തരം തീരുമാനത്തിൽ നിന്നും പിന്മാറണമെന്നാണ് ജനങ്ങളും ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ വാശി ധിക്കാരപരമാണ്. ഇക്കാര്യത്തിൽ കേന്ദ്ര ഇടപെടൽ വൈകുന്നതിൽ ദുരൂഹതയുണ്ട്. ലക്ഷദ്വീപ് കേരളത്തി​െൻറയും കേരളം ലക്ഷദ്വീപി​െൻറയും ഭാഗമാണ്. ദ്വീപി​െൻറ വേദന കേരളത്തി​േൻറത് കൂടിയാണ്. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും പുതിയ നിയമങ്ങൾ റദ്ദാക്കണമെന്നുമാണ് എൻ.സി.പി ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം ശക്തമായ സമരം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - kerala is with lakshadweep says mininster ak saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.