തലസ്ഥാനത്ത് ഇനി വാ​യ​ന​യാ​ണ് ല​ഹ​രി

തി​രു​വ​ന​ന്ത​പു​രം: കാ​ലി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ സം​വ​ദി​ക്കാ​ൻ രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​തി​ഭ​ക​ൾ നി​യ​മ​സ​ഭ പു​സ്ത​കോ​ത്സ​വ​ത്തി​ൽ അ​ണി​നി​ര​ക്കും. നി​യ​മ​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി ഏ​ഴു മു​ത​ൽ 13 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന പു​സ്ത​കോ​ത്സ​വ​ത്തി​ന്റെ മൂ​ന്നാം പ​തി​പ്പി​ലാ​ണ് എ​ഴു​ത്തു​കാ​ർ ഉ​ൾ​പ്പെ​ടെ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ പ്ര​മു​ഖ​ർ പ്ര​ഭാ​ഷ​ക​രാ​യെ​ത്തു​ന്ന​ത്.

ആ​ദ്യ ദി​ന​ത്തി​ൽ ദേ​വ​ദ​ത്ത് പ​ട്നാ​യി​ക്കും വൃ​ന്ദ കാ​രാ​ട്ടു​മാ​ണ് ടോ​ക്ക് സെ​ഷ​ന് തു​ട​ക്ക​മി​ടു​ന്ന​ത്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ശ​ശി ത​രൂ​ർ എം.​പി, വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്, ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട്, എ​സ്.​എം. വി​ജ​യാ​ന​ന്ദ്, കൃ​ഷ്ണ​കു​മാ​ർ, ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സ്, എ.​എം. ഷി​നാ​സ് തു​ട​ങ്ങി​യ​വ​ർ സം​വ​ദി​ക്കും.

ഒ​രു ജ​നാ​ധി​പ​ത്യ​വാ​ദി​യു​ടെ ആ​കു​ല​ത​ക​ളെ​ക്കു​റി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ഇ​ന്ത്യ​യു​ടെ സാ​ഹി​ത്യ പൈ​തൃ​ക​ത്തെ​ക്കു​റി​ച്ച് ഡോ. ​കെ. ശ്രീ​നി​വാ​സ റാ​വു​വും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സാ​ങ്കേ​തി​ക രം​ഗ​ത്തെ മു​ന്നേ​റ്റ​ത്തെ​ക്കു​റി​ച്ച് ഡോ. ​സ​തീ​ഷ് ബാ​ല​സു​ബ്ര​ഹ്മ​ണ്യ​വും സം​സാ​രി​ക്കും. ഇ​ന്ത്യ​യി​ലെ ന​വീ​ക​രി​ക്ക​പ്പെ​ടു​ന്ന ജ​നാ​ധി​പ​ത്യം: പ​ഠി​ച്ച പാ​ഠ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ രാ​ധാ​കു​മാ​റും സിം​ഗ്​​ൾ മ​ദേ​ർ​സ് ഇ​ൻ ഇ​തി​ഹാ​സാ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ. സി. ​മൃ​ണാ​ളി​നി​യും പ്ര​ഭാ​ഷ​ണം ന​ട​ത്തും. വാ​യ​ന​യെ​യും മാ​ന​സി​ക ആ​രോ​ഗ്യ​ത്തേ​യും മു​ൻ​നി​ർ​ത്തി ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രും പു​സ്ത​ക​ങ്ങ​ളും മ​നു​ഷ്യ​രും എ​ന്ന വി​ഷ​യ​ത്തി​ൽ സു​നി​ൽ പി. ​ഇ​ള​യി​ട​വും സം​സാ​രി​ക്കും.

വാ​യ​ന​യാ​ണ് ല​ഹ​രി എ​ന്ന പ്ര​മേ​യ​ത്തി​ൽ ചി​ട്ട​പ്പെ​ടു​ത്തു​ന്ന പു​സ്ത​കോ​ത്സ​വ​ത്തി​ൽ 350 പു​സ്ത​ക പ്ര​കാ​ശ​ന​ങ്ങ​ളും അ​റു​പ​തി​ല​ധി​കം പു​സ്ത​ക ച​ർ​ച്ച​ക​ളും ന​ട​ക്കും. പാ​ന​ൽ ച​ർ​ച്ച​ക​ൾ, ഡ​യ​ലോ​ഗ്, മീ​റ്റ് ദ ​ഓ​ത​ർ, സ്മൃ​തി​സ​ന്ധ്യ, ക​വി​യ​ര​ങ്ങ്, ക​ഥാ​പ്ര​സം​ഗം, ക​വി​യും ക​വി​ത​യും, ക​ഥ​യ​ര​ങ്ങ്, ഏ​കാം​ഗ​നാ​ട​കം, സി​നി​മ​യും ജീ​വി​ത​വും തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ 70ല​ധി​കം പ​രി​പാ​ടി​ക​ൾ​ക്ക് വേ​ദി​യാ​കും. ദി​വ​സ​വും വൈ​കീ​ട്ട്​ ഏ​ഴു​മു​ത​ൽ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഗാ ഷോ​യു​മു​ണ്ടാ​വും. പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും നി​യ​മ​സ​ഭ കാ​ണു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്. പ്ര​വേ​ശ​നം സൗ​ജ​ന്യം.

Tags:    
News Summary - Kerala Legislature International Book Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT