കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയേയും സമീപവാസിയായ യുവാവിനേയും പൊലീസ് പിടികൂടി.
ചൊവ്വന്നൂര്‍ കല്ലഴിക്കുന്ന് സ്വദേശികളായ മല്ലിക (40), വിജീഷ് (34) എന്നിവരെ കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ 15നാണ് മല്ലികയെ കാണാതായത്. തുടര്‍ന്ന് കുന്നംകുളം പൊലീസില്‍ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു.
കുന്നംകുളം സി.ഐ കെ.ജി. സുരേഷിെൻറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി സമീപവാസിയോടൊപ്പം പോയ വിവരമറിയുന്നത്. പിന്നീട് തിരുവനന്തപുരം കിളിമാനൂരില്‍നിന്ന് പൊലീസ് ഇരുവരേയും ക്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിക്കെതിരെയും ഉപേക്ഷിക്കാൻ പ്രേരണനൽകിയതിന് യുവാവിനെതിരെയുമാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. എസ്.ഐമാരായ ഇ. ബാബു, എഫ്. ജോയ്, വി.എസ്. സന്തോഷ്, എസ്.സി.പി.ഒ ഓമന, സി.പി.ഒമാരായ വൈശാഖ്, സന്ദീപ്, മധു, സുമം എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.