കോഴിക്കോട്: മെഡിക്കൽ കോഴയിലും വ്യാജ രസീതി തട്ടിപ്പിലും ആരോപണവിധേയരെ വെള്ള പൂശുകയും, അഴിമതി പുറത്തറിയിച്ചുവെന്ന പേരിൽ യുവ നേതാക്കളെ തരംതാഴ്ത്തുകയും ചെയ്ത ബി.ജെ.പി നടപടി വിവാദത്തിൽ. അഴിമതി നടത്തിക്കോളൂ, പുറത്തറിയിക്കരുത് എന്ന സന്ദേശമാണ് ഇതുവഴി പാർട്ടി നൽകിയെതന്നു പൊതുവിൽ വ്യാഖ്യാനിക്കപ്പെടുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്ണ എന്നിവരെ ചുമതലകളിൽനിന്ന് നീക്കിയ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരെൻറ തീരുമാനത്തിൽ ഗ്രൂപ് താൽപര്യവും ആരോപിക്കപ്പെടുന്നുണ്ട്.
സംസ്ഥാന ബി.ജെ.പിക്ക് മുന്നിൽ അഴിമതിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ തീരുമാനമാകാതെ കിടക്കുന്നുണ്ട്. മെഡിക്കൽ കൗൺസിലിെൻറ അംഗീകാരം നേടിത്തരാമെന്നുപറഞ്ഞ് വർക്കല എസ്.ആർ മെഡിക്കൽ കോളജ് ചെയർമാൻ ആർ. ഷാജിയിൽനിന്ന് വാങ്ങിയ അഞ്ചുകോടി അറുപതു ലക്ഷം രൂപ ആരെല്ലാം വീതിച്ചെടുത്തെന്നു അന്വേഷിക്കാൻ പാർട്ടി ശ്രമിച്ചിട്ടില്ല. ഒരു ആർ.എസ്. വിനോദിെൻറ പുറത്താക്കലിലൂടെ പ്രശ്നം ഒതുക്കാനാണ് താൽപര്യം കാട്ടിയത്. വിനോദിനെ മാത്രം വിശ്വസിച്ച് ഇത്രവലിയ തുക ഒരു മെഡിക്കൽ കോളജ് ഉടമയും കൊടുക്കില്ല. ഈ ഇടപാടിൽ കുമ്മനത്തിെൻറ ഓഫിസ്, അദ്ദേഹത്തിെൻറ വിശ്വസ്തൻ, ഡൽഹിയിലെ സഹായി എന്നിങ്ങനെ നിരവധിപേർ ഉൾപ്പെട്ടിട്ടുള്ളതിനാൽ അഴിമതിയുടെ വ്യാപ്തി വളരെ വലുതാണ്. കോഴിക്കോട്ടു നടന്ന ബി.ജെ.പി ദേശീയ കൗൺസിലിെൻറ മറവിൽ വ്യാജ രസീതടിച്ച് പിരിവുനടത്തിയ സംഭവം അടിപിടിയിലും പൊലീസ് കേസിലും എത്തിനിൽക്കുകയാണ്. ഒരു സംസ്ഥാന കമ്മിറ്റി അംഗമാണ് ഇതിൽ പ്രതി സ്ഥാനത്തുള്ളത്. ഈ സംഭവവും ഒതുക്കിത്തീർക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്.
ജൻ ഔഷധിയുടെ മറവിലെ ലക്ഷങ്ങളുടെ അഴിമതിയാരോപണത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണെൻറ പേരാണ് ഉയർന്നുകേൾക്കുന്നത്. ഇദ്ദേഹം ചെയർമാനായ ട്രസ്റ്റിനെതിരെയാണ് ആക്ഷേപം. സംസ്ഥാനെത്ത ജൻ ഔഷധി നോഡൽ ഓഫിസറുടെ നിയമനമടക്കമുള്ള കാര്യങ്ങൾ നടന്നത് ബി.ജെ.പി നേതൃത്വത്തിെൻറ താൽപര്യ പ്രകാരമാണെന്നു ബോധ്യപ്പെട്ടിരിക്കെ, പാർട്ടി നേതൃത്വം അറിഞ്ഞു നടത്തിയ അഴിമതിയായാണ് അതും വ്യാഖ്യാനിക്കപ്പെടുന്നത്. സംസ്ഥാന നേതാക്കളുൾപ്പെട്ട ഇത്തരം അഴിമതികൾക്കു പുറമെ ജില്ല, പ്രാദേശിക തലങ്ങളിലും നേതാക്കന്മാർക്കെതിരെ ആരോപണങ്ങളുടെ ഘോഷയാത്രയാണ് അരങ്ങേറുന്നത്.
നടപടിക്ക് ഇരയായ രാജേഷും പ്രഫുൽ കൃഷ്ണയും മുൻ പ്രസിഡൻറ് വി. മുരളീധരനുമായി അടുപ്പമുള്ളവരാണ്. പാർട്ടി ഭരണഘടന പ്രകാരം നോട്ടീസ് നൽകി വിശദീകരണം തേടിയല്ല, ഇവരെ തരംതാഴ്ത്തിയത്. വളർന്നുവരുന്ന നേതാവും ചാനൽ ചർച്ചകളിൽ സുപരിചിതനുമാണ് വി.വി. രാജേഷ്. കൃഷ്ണദാസ് പക്ഷത്തിെൻറ സമ്മർദത്തിനു വഴിപ്പെട്ടാണ് കുമ്മനം ഇവർക്കെതിരെ നടപടിയെടുത്തതെന്നു പരക്കെ ആക്ഷേപമുണ്ട്. അന്വേഷണ കമ്മിറ്റി അംഗങ്ങളായ കെ.പി. ശ്രീശൻ, എ.കെ. നസീർ എന്നിവർക്കെതിരെ നടപടിയെടുക്കാനും സമ്മർദമുണ്ടായിരുന്നു. അതു താൽക്കാലികമായി ഉപേക്ഷിച്ചത് ഇവരെ മെഡിക്കൽ കോഴ കേസിൽ വിജിലൻസ് സാക്ഷിയാക്കിയതു കൊണ്ടാണത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.