കോഴിക്കോട്: കാർഷിക നിയമങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനം രാഷ്ട്രീയ നീക്കം മാത്രമാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. പുതിയ നിയമം കര്‍ഷകന് പ്രയോജനപ്പെടും. ഇടനിലക്കാരാണ് ബുദ്ധിമുട്ടിലാവുകയെന്നും മുരളീധരൻ പറഞ്ഞു.
സംസ്ഥാന സർക്കാറിന്‍റെ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയം മാത്രമാണ്. കാർഷിക നിയമങ്ങൾ സംബന്ധിച്ച് കാതലായ ചോദ്യങ്ങൾ ഉന്നയിക്കാൻ ഇന്ത്യയിലെ ഒരു പ്രതിപക്ഷ പാർട്ടിയും തയാറായിട്ടില്ല. അതിന് അവർക്ക് സാധിക്കുകയുമില്ലെന്ന് മന്ത്രി പറഞ്ഞു.
കാർഷിക നിയമങ്ങൾക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞിരുന്നു. നിയമങ്ങൾ ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കില്ലെന്നും സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രം കൈകടത്തുകയാണെന്നും മന്ത്രി സുനിൽകുമാർ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.