തിരുവനന്തപുരം: ഭക്ഷ്യവിഹിതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സർവകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതിലും പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തിലെ നിസ്സഹകരണത്തിലും കേന്ദ്ര സർക്കാറിനോട് പ്രതിഷേധിച്ച് പ്രമേയം പാസാക്കി എം.പിമാരുടെ യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ െഗസ്റ്റ് ഹൗസിൽ ചേർന്ന േയാഗമാണ് പ്രമേയം പാസാക്കിയത്. ബി.ജെ.പി എം.പി വി. മുരളീധരൻ പാർട്ടി നേതൃയോഗത്തിൽ പെങ്കടുക്കാൻ നേരത്തേ പോയിരുന്നു.
കേരള വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ചു നീങ്ങാനാണ് സംസ്ഥാന സര്‍ക്കാറിെൻറ താൽപര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വികസനത്തിന് തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ എം.പിമാര്‍ കേന്ദ്രത്തിെൻറ ശ്രദ്ധയില്‍പെടുത്തണം. ചില പദ്ധതികൾ ലഭിക്കാൻ കേന്ദ്ര മാനദണ്ഡങ്ങള്‍ വിലങ്ങുതടിയാണ്. സംസ്ഥാന താൽപര്യംകൂടി കണക്കിലെടുത്ത് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിൽ എം.പിമാരുടെ ഇടപെടല്‍ ആവശ്യമാണ്.
ഇത്തരം കരാറുകള്‍ ഒപ്പുവെക്കുമ്പോള്‍ സംസ്ഥാനങ്ങളുമായും പാര്‍ലമെൻറിലും ചര്‍ച്ച ചെയ്യണം. ജി.എസ്.ടി വന്നതോടെ സംസ്ഥാനത്തിെൻറ നികുതി വരുമാനത്തില്‍ വലിയ കുറവുണ്ടായി. സാമ്പത്തികാവശ്യങ്ങള്‍ക്ക് കേന്ദ്രത്തെ ആശ്രയിക്കേണ്ടനിലയാണ്. റെയില്‍വേ റിക്രൂട്ട്മെൻറ് പോലെയുള്ള പരീക്ഷകളില്‍ മലയാളഭാഷയെ അവഗണിക്കുന്ന സ്ഥിതിയുണ്ട്. സംസ്ഥാനവുമായി ആലോചിക്കാതെ കേന്ദ്രം അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുന്നത് കേരളത്തെ പ്രതികൂലമായി ബാധിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ആരോഗ്യകരമായ സമീപനമല്ല സ്വീകരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് 483 കോടി ധനസഹായത്തിന് കത്ത് നല്കി. അനുകൂല നടപടി ഉണ്ടായില്ല. നിതി ആയോഗ് ആസൂത്രണ കമീഷന് പകരമാവില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ യു.ജി.സി വേണ്ടെന്ന സമീപനം ആശങ്ക ഉളവാക്കുന്നു. ആലപ്പുഴ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെൻറർ വികസനത്തിന് കേന്ദ്രസഹായം ആവശ്യമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരു ബയോസേഫ്റ്റി ലാബ് സ്ഥാപിക്കാനും സഹായം േവണം. ഓഖി പുനരധിവാസ പാക്കേജിലും അനുകൂല നിലപാട് സ്വീകരിച്ചില്ല. ചില കാര്യങ്ങളില്‍ സംസ്ഥാനത്തെ മറികടന്ന് കേന്ദ്രം ഇടപെടല്‍ നടത്തുന്നു. ഗ്രാമസഭകളുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്രം നേരിട്ട് ബന്ധപ്പെടുന്നു. ഇത് ഫെഡറല്‍ തത്ത്വത്തിന് നിരക്കാത്തതാണ്. ഭരണഘടനാപരമായി കാര്യങ്ങള്‍ നടക്കാന്‍ എം. പിമാര്‍ ഫലപ്രദമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.