കൊച്ചി: ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ ഒഴിവുകളിലേക്ക് ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരെ നിയമിക്കാനുള്ള നീക്കത്തിനെതിരായ പരാതിയിൽ മൂന്നുമാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ. ഹയർ സെക്കൻഡറി സ്കൂളുകളിൽ 12 വർഷം പൂർത്തിയാക്കിയ യോഗ്യരായ അധ്യാപകരെ പ്രിൻസിപ്പലാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിലെ ജയപ്രദീപ് അടക്കം ആറ് ഹയർ സെക്കൻഡറി അധ്യാപകർ നൽകിയ ഹരജിയിലാണ് ഉത്തരവ്.
പ്രിൻസിപ്പൽ സ്ഥാനത്തേക്ക് ഹെഡ്മാസ്റ്റർമാരെയും പരിഗണിക്കാമെന്ന മാനദണ്ഡം മാറ്റി ഹയർ സെക്കൻഡറിയിൽനിന്നുതന്നെ യോഗ്യരെ നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. നിലവിലെ സാഹചര്യത്തിൽ സ്പെഷൽ റൂൾ പ്രകാരമുള്ള യോഗ്യത നേടിയാലും യോഗ്യരായവർക്കുപോലും പ്രിൻസിപ്പൽ നിയമനം ലഭിക്കില്ല. ഹെഡ്മാസ്റ്റർമാരെ നിയമിച്ചാൽ പ്രവൃത്തിപരിചയവും യോഗ്യതയുമില്ലാത്തവർപോലും ഹയർ സെക്കൻഡറി സ്കൂളുകളുടെ തലപ്പത്തെത്തും. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് സർക്കാറിന് നിവേദനം നൽകിയിട്ടുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
എല്ലാ വശവും പരിഗണിച്ചേ സർക്കാറിന് തീരുമാനമെടുക്കാനാവൂവെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. പരാതിക്കാരുെടയും ബന്ധപ്പെട്ടവരുെടയും അഭിപ്രായങ്ങൾകൂടി കേട്ട് മൂന്നുമാസത്തിനകം തീരുമാനമെടുക്കാൻ തുടർന്ന് ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.