ന്യൂഡൽഹി: സംസ്ഥാന സർക്കാർ ബജറ്റിലൂടെ പ്രഖ്യാപിച്ച അധിക നികുതി ജനങ്ങൾ അടക്കരുതെന്ന് കോൺഗ്രസ്. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അധിക നികുതി അടക്കാത്തവർക്കെതിരെ നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
നികുതി വർധന പിടിവാശിയോടെയാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിടിവാശിക്ക് മുമ്പിൽ സംസ്ഥാനത്തെ തളച്ചിട്ടു. മുഖ്യമന്ത്രി പിടിവാശി ഭൂഷണമാക്കരുതെന്നും സുധാകരൻ ആവശ്യപ്പെട്ടു.
കെ. റെയിൽ, വക്കഫ് ബോർഡ് നിയമനം അടക്കമുള്ള വിഷയങ്ങളിൽ യു.ഡി.എഫ് ജനങ്ങളെ അണിനിരത്തി നടത്തിയ വമ്പിച്ച പ്രക്ഷോഭങ്ങളാണ് ഏകാധിപതിയെ മുട്ടുകുത്തിക്കാൻ സാധിച്ചത്. ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച നികുതി ഭാരങ്ങൾ പിണറായി വിജയന് പിൻവലിക്കേണ്ടി വരും.
ശക്തമായ പ്രക്ഷോഭങ്ങളുമായി യു.ഡി.എഫ് മുൻപോട്ടു പോകും. ലക്ഷ്യം കാണുന്നതു വരെ കോൺഗ്രസും യു.ഡി.എഫും സമര രംഗത്ത് ഉറച്ചുനിൽക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.