കോഴിക്കോട്: പൊലീസ് സേനയിലെ മുഴുവൻ അംഗങ്ങളുടെയും സർവിസ് വിവരങ്ങൾ ഡിജിറ്റൽവത്കരിക്കുന്നു. ഇതിനായി വിവരശേഖരണം പൊലീസ് സ്റ്റേഷനുകളിലും വിവിധ ഒാഫിസുകളിലും തുടങ്ങി. സിവിൽ പൊലീസ്, മിനിസ്റ്റീരിയൽ, ടെക്നിക്കൽ, കാമ്പ് േഫാളോവേഴ്സ് തുടങ്ങി വകുപ്പിലെ 60,000ത്തോളം സേനാംഗങ്ങളുടെ വിവരങ്ങളാണ് പ്രത്യേക സ്മാർട്ട് ഡാറ്റാബേസിൽ തയാറാക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ പൊലീസുകാരും വകുപ്പിലെ മറ്റു ജീവനക്കാരും ഇതിനായി തയാറാക്കിയ പ്രത്യേക ഫോമിൽ വ്യക്തി വിവരങ്ങൾ പൂരിപ്പിച്ച് നവംബർ 30ന് മുമ്പ് സമർപ്പിക്കണമെന്നാണ് ഡി.ജി.പിയുടെ നിർദേശം.
വ്യക്തി വിവരങ്ങൾ, കുടുംബ വിശദാംശങ്ങൾ, വിദ്യാഭ്യാസ യോഗ്യത, ആരോഗ്യ വിവരങ്ങൾ, സർവിസ് വിശദാംശങ്ങൾ എന്നിവയെല്ലാം രേഖപ്പെടുത്തേണ്ടതുണ്ട്. സർവിസ് വിവരങ്ങളിൽ ട്രാൻസ്ഫർ, പ്രമോഷൻ, തസ്തികകൾ, അച്ചടക്ക നടപടികൾ, പരിശീലനങ്ങൾ, നേട്ടങ്ങൾ, പുരസ്കാരങ്ങൾ എന്നിവയും ചോദിക്കുന്നുണ്ട്. തയാറാക്കിയ ഫോമുകൾ യൂനിറ്റ് മേധാവികൾ ശേഖരിച്ച് ജില്ല മേധാവികൾ പരിശോധിച്ച് എ.െഎ.ജി മുഖേന പൊലീസ് ആസ്ഥാനത്തെ സ്മാർട്ട് ഡാറ്റബേസ് സെല്ലിലേക്ക് അയക്കണം.
ആറ് മാസം കൂടുേമ്പാൾ, എല്ലാ ജനുവരി ഒന്നിനും ജൂലൈ ഒന്നിനും വിവരങ്ങൾ പരിഷ്കരിച്ച് യൂനിറ്റ് മേധാവികൾ ജില്ല പൊലീസ് മേധാവി മുഖേന െഎ.ടി വിഭാഗത്തിനും എസ്.സി.ആർ.ബിക്കും സമർപ്പിക്കണം. സേനാംഗങ്ങളുടെ സർവിസ് വിവരങ്ങൾ മുഴുവൻ ഡിജിറ്റൽവത്കരിക്കുന്നതിലൂടെ സേനയിലെ ട്രാൻസ്ഫർ, പ്രമോഷൻ ഉൾപ്പെടെ നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, സേനാംഗങ്ങൾക്ക് സ്മാർട്ട് കാർഡ് നൽകുന്ന പദ്ധതി പ്രഖ്യാപനം നടത്തി ഒരുവർഷമായിട്ടും പൂർണാർഥത്തിൽ പ്രാവർത്തികമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.